Type Here to Get Search Results !

Bottom Ad

കളക്ടറേറ്റിലേക്ക് വരൂ വോട്ട് ചെയ്ത് പരിശീലിക്കാം


കാസര്‍കോട്(www.evisionnews.in)നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വോട്ട് ചെയ്യാന്‍ കളക്ടറേറ്റിലും താലൂക്കുകളിലും അവസരം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം കളക്‌ട്രേറ്റിനു മുമ്പില്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്ര പ്രദര്‍ശന കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. വോട്ടറായ പള്ളിക്കര ബേക്കല്‍ തൊട്ടിയിലെ ഭാനുമതിയെ തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ ആര്‍.പി മഹാദേവ കുമാറിന്റെ സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാര്‍ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം പരിചയപ്പെടുത്തിയാണ് പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. പൊതുജനങ്ങള്‍ക്ക് വോട്ട് ചെയ്ത് പരിശീലിക്കുന്നതിനായാണ് വോട്ടിങ് മെഷീന്‍ സജ്ജീകരിച്ചിരിക്കുന്നത്. സമ്മതിദായക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് കളക്‌ട്രേറ്റില്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പൊതുജനങ്ങള്‍ക്ക് ഡമ്മി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് താലൂക്ക് കേന്ദ്രങ്ങളിലും ആര്‍.ഡി.ഒ ഓഫീസിലും അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികളുടെ ഓഫീസുകളിലും ഡെമോ വോട്ടിങ് യന്ത്രം സജ്ജീകരിക്കും. ജില്ലാ ലോ ഓഫീസര്‍ എം. സീതാരാമ, എ.ഡി.പി പി മുഹമ്മദ് നിസാര്‍, തെരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എ.വി രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad