മംഗളൂരു (www.evisionnews.in): നഗരമധ്യത്തില്‍ വെട്ടേറ്റു മരിച്ച വിവരാവകാശ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു വാടക കൊലയാളികളെ സിറ്റി പോലീസ് ക്രൈംബ്രാഞ്ച് (സി.സി.പി) അറസ്റ്റു ചെയ്തു. കാവൂര്‍ പദവിനങ്ങാടി ദേജപ്പ പൂജാരിയുടെ മകന്‍ വിനീത് പൂജാരി(26), ശക്തി നഗറിലെ മനോഹര്‍ ദേവഡിഗയുടെ മകന്‍ നിഷിത് ദേവഡിഗ (23) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകും. അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
മാര്‍ച്ച് 21ന് രാവിലെ ആറുമണിയോടെയാണ് പ്രഭാതസവാരിക്കിടയില്‍ നഗരത്തിലെ പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക പാണ്ഡുരംഗ ബാലിഗ (51) അജ്ഞാത സംഘത്തിന്റെ വെട്ടേറ്റു മരിച്ചത്. നഗരത്തിലെ സ്ഥാപിത ശക്തികളുടെയും ബില്‍ഡര്‍ മാഫിയയുടെയും കണ്ണിലെ കരടായിരുന്നു വിനായക ബാലിഗ.
മംഗളൂരുവിലെ സ്വകാര്യ വൈദ്യുതി വിതരണ കമ്പനിയെ കുറിച്ചും നഗരത്തില്‍ നടക്കുന്ന അനധികൃത കെട്ടിട നിര്‍മാണത്തെയും കാര്‍ സ്ട്രീറ്റിലെ പ്രമുഖ ക്ഷേത്രത്തിലെ ഫണ്ട് തിരിമറിയും ജില്ലാ സഹകരണ ബാങ്കിനെ കുറിച്ചും വിവരങ്ങള്‍ ആരാഞ്ഞ് വിനായക് വിവരാവകാശ കമ്മീഷന് അപേക്ഷ നല്‍കിയിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട തിരിമറിക്കേസ് കര്‍ണാടക ഹൈക്കോടതിയില്‍ നടന്നു വരികയാണ്.
Keywords: Karvataka-news-march-arrest-commission

Post a Comment
0 Comments