കൊച്ചി: (www.evisionnews.in)മെത്രാന്‍ കായല്‍ നികത്താന്‍ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ.പ്രദേശവാസിയുടെ ഹര്‍ജിയിലാണ് സ്‌റ്റേ. ഉത്തരവ് പ്രകാരം ഭൂമി നികത്തില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
മെത്രാന്‍ കായലില്‍ നിലംനികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിലം നികത്താനുളള തീരുമാനം ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കേയാണെന്ന് റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണ്. നിലം നികത്താനുള്ള ഉത്തരവിനോട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഉത്തരവ് പിന്‍വലിക്കണമെന്ന് വിഎം സുധീരന്‍ ആവശ്യപ്പെട്ടു.
ടൂറിസം പദ്ധതിക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിനെതിരെ വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു തൊട്ടുമുന്‍പ് മെത്രാന്‍ കായല്‍ നികത്താന്‍ റവന്യു വകുപ്പ് അനുമതി നല്‍കിയതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയത്. എന്നാല്‍ അനുമതി നല്‍കിയത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. 2010ലാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിങ്ങിയത് 2010ലാണെന്നും മുഖ്യമന്ത്രി വിശദീകരണം നല്‍കി.

Post a Comment
0 Comments