Type Here to Get Search Results !

Bottom Ad

യുവതിയുടെ മൃതദേഹം ലോറിക്കടിയില്‍ കൊലയെന്ന് സംശയം

കൊച്ചി:(www.evisionnews.in)കൊച്ചി ഹാര്‍ബര്‍ പാലത്തിനു സമീപം യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. അമരാവതി സ്വദേശി സിന്ധുവിന്റെ മൃതദേഹമാണ് നിര്‍ത്തിയിട്ടിരുന്ന ലോറിക്കുകീഴില്‍നിന്ന് കണ്ടെത്തിയത്.
ശരീരത്തില്‍ മുറിവുകളേറ്റ നിലയിലാണ് മൃതദേഹം. ഇവരുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ഫോണും ലാപ്‌ടോപ്പും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണത്തിനുവേണ്ടി ഇവരെ കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ അമ്പലദര്‍ശനത്തിനുപോയ സിന്ധു തിരികെ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചേര്‍ത്തലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് സിന്ധു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad