തളങ്കര:(www.evisionnews.in) മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ സംഘടിപ്പിക്കുന്ന സൈനുല്‍ ഉലമ ശൈഖുനാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും മാര്‍ച്ച് 10 വ്യാഴാഴ്ച്ച രാത്രി 7:30 ന് അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. കെ. ആലി കുട്ടി മുസ്‌ലിയാര്‍, ത്വാഖാ അഹ്മദ് അസ്ഹരി, തളങ്കര ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, വൈസ്. പ്രിന്‍സിപ്പാള്‍ യൂനുസ് അലി ഹുദവി തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും. സൈനുല്‍ ഉലമയുടെ ശിഷ്യനും ദീര്‍ഘ കാലത്തെ സഹ യാത്രികനുമായ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ഇസ്ഹാഖ് ബാഖവി ചെമ്മാട് അനുസ്മരണ പ്രഭാഷണം നടത്തും. സൈനുല്‍ ഉലമക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന സദസ്സ് നടക്കും.

Post a Comment
0 Comments