Type Here to Get Search Results !

Bottom Ad

ഖാസി കേസ് : അന്വേഷണം എല്ലാ മേഖലയും കേന്ദ്രീകരിക്കണം : എസ് കെ എസ് എസ് എഫ്


കാസര്‍കോട് :(www.evisionnews.in) പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു സി ബി ഐ നടത്തുന്ന പുനരന്വേഷണം സംശയാസ്പദമായ എല്ലാ മേഖലകളും കേന്ദ്രീകരിച്ച് കൊണ്ടായിരിക്കണമെന്നു എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.കേസന്വേഷണം നടത്തുന്ന സംഘം പ്രലോഭനങ്ങള്‍ക്കും,സമ്മര്‍ദ്ധങ്ങള്‍ക്കും വഴങ്ങാത്തവരും,സത്യസന്ധരായ ഉദ്യോഗസ്ഥരും ആയിരിക്കണമെന്നും ജില്ലാ കമ്മിറ്റി ചെര്‍ക്കളയില്‍ നടത്തിയ സി എം ഉസ്താദ് കേസ് ഡയറി പരിപാടിയില്‍ അഭിപ്രായപ്പെട്ടു നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടി സി.എം ഉസ്താദ് സ്‌നേഹികളുടെ സംഗമമായി. കേസുമായി ബന്ധപ്പെട്ട് ഇത് വരെ നടന്ന സംഭവങ്ങള്‍ നേതാക്കള്‍ വിശദീകരിച്ചു, സയ്യിദ് എം എസ് തങ്ങള്‍ മദനി പ്രാര്‍ത്ഥന നടത്തിയി.സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി കെ പി അബ്ദുല്‍ സലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു, ത്വാഖ അഹമ്മദ് അല്‍ അസ്ഹരി,യു എം അബ്ദുല്‍ റഹിമാന്‍ മൗലവി,അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,എം എ ഖാസിം മുസ്‌ലിയാര്‍,നാസര്‍ ഫൈസി കൂടത്തായി,സിദ്ധീഖ് നദ് വി ചേരൂര്‍,ചെര്‍ക്കളം അബ്ദുല്ല,അഹമ്മദ് മുസ്‌ലിയാര്‍,ചെങ്കളം അബ്ദുല്ല ഫൈസി,സലിം നദ് വി വെളിയംബ്ര,സ്വാലിഹ് മുസ്‌ലിയാര്‍,അബൂബക്കര്‍ സാലൂദ് നിസാമി,അബ്ദുല്‍ ഖാദര്‍ നദ് വി,ഉവൈസ് തങ്ങള്‍,ഇബ്രാഹിം ഫൈസി ജെഡിയാര്‍,,സലാം ദാരിമി,ഖത്തര്‍ അബ്ദുല്ല ഹാജി,ബഷീര്‍ ദാരിമി,എം പി മുഹമ്മദ് ഫൈസി,ലത്ത്വീഫ് മൗലവി,അബ്ദുല്‍ ഹമീദ് മദനി,സലാം ഫൈസി,ഫാറൂഖ് ദാരിമി,യൂനുസ് ഫൈസി,മഹ്മൂദ് ദേ ളി,അബ്ബാസ് ഫൈസി ചേരൂര്‍,എം എം മുഹമ്മദ് കുഞ്ഞി,ഹംസ ഹാജി പെരുമ്പ,ഇ പി ഹംസത്ത് സഅദി,സി ബി അബ്ദുല്ല ഹാജി,അഡ്വ : ഹനീഫ് ഹുദവി,എന്‍ പി അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍,എം എ ഖലീല്‍,ഹമീദ് കുണിയ, ഹമീദ് കേളോട്ട്,സുഹൈര്‍ അസ്ഹരി,സി എം അബ്ദുല്‍ ഖാദര്‍ ഹാജി,ഫസലു റഹ്മാന്‍ ദാരിമി,കെ അബ്ദുല്ല കുഞ്ഞി,കെ എം സൈനുദ്ധീന്‍ ഹാജി,മുഹമ്മദ് കുഞ്ഞി, ര,ഹാഷിം അരിയില്‍,മൊയ്തു മൗലവി,മൊയ്തു ചെര്‍ക്കള,യൂനുസ് ഹസനി , റശീദ്‌ഫൈസി,അബ്ദുല്‍ ഖാദര്‍ ഹനീഫി,നാഫിഅ അസ്ഹദി,സുബൈര്‍ നിസാമി,ശ റഫുദ്ധീന്‍ കുണിയ,അഷ്‌റഫ് റഹ്മാനി,പി എച്ച് അസ്ഹരി ആദൂര്‍, സുഹൈല്‍ ഫെസി,ഇര്‍ഷാദ് ഹുദവി ബെദിര, തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad