കാസര്‍ഗോഡ്:(www.evisionnews.in) ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ഏപ്രില്‍ 9,10 തീയതികളില്‍ സംഘടിപിക്കുന്ന 'കൈറ്റ് ഫെസ്റ്റ് '16' ന്റെ ലോഗോ പ്രകാശനം ചെയ്തു. കാസര്‍ഗോഡ് പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ യുവ വ്യാപാരിയും റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിംഗ് പാട്ണറുമായ ഫൈസല്‍ സിപി ലോഗോ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ലയണ്‍സ് ക്ലബ്ബ് ഓഫ് ബേക്കല്‍ ഫോര്‍ട്ട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ വന്‍നഗരങ്ങളിലും, പ്രധാന ടൂറിസം മേഖലകളിലും മാത്രം നടന്നു വന്നിരുന്ന ഈ പരിപാടി ആദ്യമായാണ് വടക്കേ മലബാറില്‍ അരങ്ങേറുന്നത്. പരമ്പരാഗത രീതിയിലുള്ള പട്ടങ്ങള്‍ക്ക് പുറമെ മൃഗങ്ങള്‍, പക്ഷികള്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, ദേശീയപതാകകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന നിരവധി പട്ടങ്ങള്‍ കൗതുകമേകി ബേക്കലിന്റെ വാനില്‍ പാറിപ്പറക്കും. ലോക പട്ടം പറത്തല്‍ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച വണ്‍ ഇന്ത്യ കൈറ്റ് ടീമാണ് പട്ടം പരത്തലിന് നേതൃത്വം നല്‍കുന്നത്.
പ്രകാശന ചടങ്ങില്‍ ഖാലിദ് സി പാലക്കി, അന്‍വര്‍ ഹസന്‍, യൂറോ കുഞ്ഞബ്ദുള്ള, നാസര്‍ പിഎം, എം.ബി ഹനീഫ്, അഷറഫ് കൊളവയല്‍, സി.പി. സുബൈര്‍, ഹാറൂണ്‍ ചിത്താരി, സുകുമാരന്‍ പൂച്ചക്കാട്, നാരായണന്‍ റിയല്‍ എന്നിവര്‍ സംബന്ധിച്ചു.
Post a Comment
0 Comments