Type Here to Get Search Results !

Bottom Ad

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു


കാസര്‍കോട്:(www.evisionnews.in)ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന പ്രസിഡണ്ട് മനോജ് ശങ്കരനല്ലൂര്‍ പ്രഖ്യാപിച്ചു. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ പാര്‍ട്ടിയുടെ ജില്ലാ പ്രസിഡണ്ട് മുനീര്‍ മുനമ്പവും, കാസര്‍കോട് റഷീദ്് പള്ളത്തിങ്കാലും, ഉദുമ നിയോജക മണ്ഡലത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ബാസ് മുതലപ്പാറയും, കാഞ്ഞങ്ങാട് കെ.യു കൃഷ്ണ കുമാറും, തൃക്കരിപ്പൂരില്‍ പുരുഷോത്തമന്‍ നീലേശ്വരവും സ്ഥാനാര്‍ത്ഥികളാവും.
ജില്ലാതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഈ മാസം 27 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കാസര്‍കോട് ഹോട്ടല്‍ സ്റ്റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. സംസ്ഥാനജില്ലാ നേതാക്കള്‍ സംബന്ധിക്കും. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തിലെത്തുന്ന പാര്‍ട്ടി അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ കാസര്‍കോട് തിരഞ്ഞെടുപ്പ് യോഗത്തിലും പങ്കെടുപ്പിക്കാന്‍ വേണ്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യം ഉന്നയിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് മുനീര്‍ മുനമ്പം അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad