Type Here to Get Search Results !

Bottom Ad

പഴയകാല ഓര്‍മ്മകള്‍ പുതുക്കി മുസ്ലീം ലീഗ് സ്മൃതിസംഗമം

മൊഗ്രാല്‍പുത്തൂര്‍: (www.evisionnews.in)പഴയകാല രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ആദ്യകാല പ്രവര്‍ത്തകരും നേതാക്കളും ഒത്തുചേര്‍ന്നു. മുസ്ലീം ലീഗിന്റെ 68-ാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി മൊഗ്രാല്‍പുത്തൂര്‍ 15-ാം വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച സ്മൃതിസംഗമത്തിലാണ് 68 ആദ്യകാല പ്രവര്‍ത്തകരെ ആദരിച്ചത്. മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പ്രവര്‍ത്തകരെ ആദരിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ. ജലീല്‍ അനുസ്മരണ പ്രഭാഷണം നടത്തി. വാര്‍ഡ് പ്രസിഡന്റ് സി.പി അബ്ദുല്ല അധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ.പി. മുഹമ്മദ് അഷ്‌റഫ്, ഹാഷിം അരിയില്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മുനീര്‍ ഹാജി, ജനറല്‍ സെക്രട്ടറി കെ.ബി. കുഞ്ഞാമു, മുസ്ലീം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി മാഹിന്‍ കേളോട്ട്, എസ്.പി. സലാഹുദ്ദീന്‍, നൂറുദ്ദീന്‍ കോട്ടക്കുന്ന്, പി.എം. ഗഫൂര്‍ഹാജി, ബി.എ. അബ്ബാസ് ബെള്ളൂര്‍, സിദ്ദീഖ് ബേക്കല്‍, മുജീബ് കമ്പാര്‍, അഡ്വ. പി.എ.ഫൈസല്‍, ഹമീദ് ബള്ളൂര്‍, അന്‍സാഫ് കുന്നില്‍, എസ്.എച്ച്. ഹമീദ്, ഷഫീഖ് പീബീസ്, പി.എ. അബ്ബാസ്, പി.ബി. അബ്ദുല്‍റഹ്മാന്‍ ഹാജി, കെ.ബി. അഷ്‌റഫ്, എരിയാല്‍ മുഹമ്മദ്കുഞ്ഞി പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം.എ. നജീബ് സ്വാഗതവും വാര്‍ഡ് ജനറല്‍ സെക്രട്ടറി മുഹമ്മദ് കുന്നില്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad