അബുദാബി : (www.evisionnews.in) നീലേശ്വരം കോട്ടപ്പുറം നുസ്രതുൽ ഇസ്ലം അനാഥ അഗതി മന്ദിരം യു എ ഇ മീറ്റ് സഘടിപ്പിച്ചു .അൽ ഐനിൽ നടന്ന സംഗമം വിവിധ എമിറേറ്റുകളിൽ നിന്നും നിരവധി പ്രവർത്തകരാണ് പങ്കെടുത്തത്. മുസ്തഫ പുതിയാളത്തിന്റെ അധ്യക്ഷത യിൽ മഹമൂദ് ഹാജി ഉൽഘാടനം ചെയ്തു.വി സി അബ്ദുള്ള സഅദി ഉൽബോധന പ്രഭാഷണവും,ടി സി എ റഹ്മാൻ മുഖ്യ പ്രഭാഷണവും നിർവഹിച്ചൂ. പി റഷീദിനെ പ്രസിഡണ്ടായി പുതിയ യു എ ഇ കമ്മിറ്റിയെ തിരഞ്ഞടുത്തു. അബൂതാഹിറിനെ ജനറൽ സെക്രട്രിയായും,ട്രഷററായി യുനസ് പറമ്പത്തിനേയും തിരഞ്ഞെടുത്തു. ഇ സനീല്‍ , ടിപി അബ്ദുള്ള,നിസാര്‍ ഖാതിം എന്നിവരെ വൈസ് പ്രസിഡണ്ടായും, പി സാദിക്ക്,സഈദ് പി എം എന്നിവരെ ജോ സെക്രട്രിയായും ,പുഴക്കര ഹാരിസ്, മുസ്തഫ പുതിയാളം, ശുകൂർ കോട്ടപ്പുറം, അബ്ദുള്ള ഇകെ ,സലിം പി എന്നിവരെ പ്രവര്‍ത്തക സമിതിഅംഗങ്ങളായും,ടി സി റഹ്മാന്‍, കോട്ടയിൽ മുഹമ്മദ്കുഞ്ഞി, പുഴക്കര റസാഖ് എന്നിവരെ രക്ഷാധികാരികളായും തിരഞ്ഞെടുത്തു . യു എ ഇ , കുവൈറ്റ് എന്നിവിടങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കാനും റംസാൻ മാസത്തിൽ റിലീഫ് പ്രവർത്തനം കാര്യക്ഷമമാക്കുവാനും യോഗം തീരുമാനിച്ചൂ.
keyword-ktprm-bhrvkl
Post a Comment
0 Comments