Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് ഇബാദ് ക്യാമ്പ് ഏപ്രില്‍ 1, 2 തിയതികളില്‍


ഉപ്പള; (www.evisionnews.in) എസ്.കെ.എസ്.എസ് .എഫ് ദഅ്‌വാ വിഭാഗമായ ഇബാദിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 1,2 തിയതികളില്‍ ഉപ്പള ബേക്കൂര്‍ ബദ്‌റിയാ ജുമാ മസ്ജിദില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 1 വൈകുന്നേരം 5 മണി മുതല്‍ 2ന് രാവിലെ 8 മണി വരെയാണ് ക്യാമ്പ്.

സയ്യിദ് സൈനുല്‍ ആബിദീന്‍ ജിഫ്രി തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹീം ഫൈസി ജെഡിയാര്‍, ഇബാദ് സംസ്ഥാന കണ്‍വീനര്‍ ശാജിഹു ശമീര്‍ അസ്ഹരി ,ജില്ല പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളംകോട്, ശരീഫ് സാഹിബ്, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, റഷീദ് ഫൈസി, അഫ്ദുല്ല റഹമാനി, ബശീര്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും. ക്യാമ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് 8129499556, 9995476489 നമ്പറുകളില്‍ ബന്ധപ്പെടണം.

keywords: skssf-ksd-ibad-camp

Post a Comment

0 Comments

Top Post Ad

Below Post Ad