Type Here to Get Search Results !

Bottom Ad

കാസര്‍കോട് മണ്ഡലത്തില്‍ 425 പ്രചരണസാമഗ്രികള്‍ നീക്കി

കാസര്‍കോട്:(www.evisionnews.in)നിയമസഭാ പൊതുതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്നും 425 പ്രചരണസാമഗ്രികള്‍ ആന്റി ഡിഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍, കാസര്‍കോട് ടൗണ്‍, അണങ്കൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് പ്രചരണസാമഗ്രികള്‍ നീക്കം ചെയ്തത്. 300 പോസ്റ്ററുകള്‍, 75 ബാനറുകള്‍, 50 ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എന്നിവയാണ് നീക്കം ചെയ്തത്. വരും ദിവസങ്ങളില്‍ ജില്ലയില്‍ പ്രചരണസാമഗ്രികള്‍ നീക്കുന്ന പ്രവര്‍ത്തനം ഊര്‍ജിതമാക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad