Type Here to Get Search Results !

Bottom Ad

ആരോഗ്യ സന്ദേശ യാത്ര പര്യടനം തുടരുന്നു


കാസര്‍കോട്:(www.evisionnews.in)പകര്‍ച്ചവ്യാധികള്‍ക്കെതിരെ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും രോഗ നിയന്ത്രണ പ്രവര്‍ത്തനത്തില്‍ പങ്ക് ഉറപ്പ് വരുത്തുന്നതിനും ആരോഗ്യ വകുപ്പിന്റെ നേതൃത്ത്വത്തില്‍ ആരോഗ്യ സന്ദേശ യാത്ര പ്രയാണം തുടങ്ങി. നാടകം, നാടന്‍പാട്ട്, സ്‌കിറ്റ് എന്നിവയിലൂടെ പകര്‍ച്ചവ്യാധികളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുളള സന്ദേശ യാത്രയുടെ ലക്ഷ്യം. ജാഥ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ പി ദിനേശ്കുമാര്‍ അധ്യക്ഷത വഹിച്ചു. വെള്ളിയാഴ്ച (18) ചീമേനി ടൗണ്‍, കാലിക്കടവ് ടൗണ്‍, ചെറുവത്തൂര്‍, എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം നീലേശ്വരം ബസ് സ്റ്റാന്റില്‍് സമാപിച്ചു. ശനിയാഴ്ച രാവിലെ 9.30 ന് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ്, ഉച്ചക്ക് 12 ന് മാവുങ്കാല്‍ ജംഗ്ഷന്‍, വൈകീട്ട് 3 ന് ബേക്കല്‍ ജംഗ്ഷന്‍, എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ഉദുമ ടൗണില്‍ സമാപിക്കും. 20 ന് രാവിലെ 9.30 ന് കുറ്റിക്കോല്‍, ഉച്ചയ്്ക്ക് 12 ന് ബോവിക്കാനം, വൈകീട്ട് 3 ന് മുള്ളേരിയ ടൗണ്‍, 5 ന് ബദിയഡുക്ക ടൗണ്‍, 21 ന് രാവിലെ 9.30 ന് ഹൊസങ്കടി, ഉച്ചയ്്ക്ക് 12 ന് ഉപ്പള ടൗണ്‍, വൈകീട്ട് 3 ന് കുമ്പള ബസ്റ്റാന്റ്, എന്നിവിടങ്ങളില്‍ പര്യടനം നടത്തും. 5 മണിക്ക് കാസര്‍കോട് ബസ്റ്റാന്റ് പരിസരത്ത് സമാപിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad