Type Here to Get Search Results !

Bottom Ad

കുട്ടികളുടെ പരാതിയെത്തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി സിറ്റിംഗ് നടത്തി


കാസര്‍കോട്:(www.evisionnews.in)വ്യാജ മദ്യവില്‍പ്പനക്കെതിരെ കുട്ടികള്‍ നല്‍കിയ പരാതിയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രത്യേക സിററിംഗ് നടത്തി. പരപ്പ പുലിയംകുളം കോളനിയിലാണ് സിറ്റിംഗ് നടത്തിയത്. സിറ്റിംഗില്‍ നിരവധി  കുട്ടികളും രക്ഷിതാക്കളും പരാതിയുമായി എത്തി. പരാതിയുടെ  അടിസ്ഥാനത്തില്‍  എക്‌സൈസ് വകുപ്പിന്റെ  സഹകരണത്തോടെ നടത്തിയ പരിശോധനയില്‍ പ്രദേശത്ത് നിന്നും  10 ലിറ്റര്‍ വാഷ് പിടികൂടി.  
ഒരാളെ  അറസ്റ്റ് ചെയ്തിട്ടുണ്ട്. കോളനിയിലെ രാഘവനാണ് അറസ്റ്റിലായത്.  പ്രദേശത്ത് ദുര്‍ഘടമായ സാഹചര്യത്തില്‍ കഴിയുകയായിരുന്ന  അഞ്ച് കുട്ടികളെ പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. സിറ്റിംഗില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ മാധുരി എസ് ബോസ്, അംഗം ഫൗസിയ ഷംനാദ്, പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ ജി ഫൈസല്‍, വെളളരിക്കുണ്ട് എസ് ഐ കെ വി ഗംഗാധരന്‍, നീലേശ്വരം റെയിഞ്ച്  എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ മാലിക്, കുടുംബശ്രീ പ്രവര്‍ത്തകരായ യശോദ, സതി, ആനിമേറ്റര്‍ രജനി എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad