Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് സി.പി.എം തന്നെ സിജി മാത്യു സ്ഥാനര്‍ത്ഥിയാകും


കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി സി.പി.എം തന്നെ മത്സരിക്കുമെന്ന് ഉറപ്പായതായി പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ സൂചനകള്‍ പുറത്തുവിടുന്നു. ഇക്കുറി ഐ.എന്‍.എലിന് കാസര്‍കോട് മണ്ഡലം വേണ്ടെന്ന് നേതൃത്വം ഇടതുമുന്നണിയെ ധരിപ്പിച്ചതിന് പിന്നാലെയാണ് കാസര്‍കോട് മണ്ഡലം ഏറ്റെടുക്കാന്‍ പാര്‍ട്ടി ജില്ലാ ഉന്നതതലം തീരുമാനിച്ചത്. സി.പി.എമ്മിന്റെ കാടകം ഏരിയാ സെക്രട്ടറിയും ജില്ലാകമ്മിറ്റി അംഗവുമായ യുവനേതൃനിരയിലെ പ്രമുഖന്‍ സിജി മാത്യുവിനെ സ്ഥാനാര്‍ത്ഥിയായി കാസര്‍കോട്ട് മത്സരിപ്പിക്കാനാണ് അതിശക്തമായ നീക്കം. ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിനും ജില്ലാ നേതൃത്വം വിവരം കൈമാറിയിട്ടുണ്ടെന്നാണ് സൂചനകള്‍. 

അതേസമയം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ശ്യാമളാദേവിയെ മത്സരിപ്പിക്കാനും ജില്ലാനേതൃത്വത്തിലെ ഒരുഗ്രൂപ്പ് കരുക്കള്‍ നീക്കുന്നുണ്ട്. ഈ ഗ്രൂപ്പില്‍ പെട്ടവര്‍ ശ്യാമാളദേവിയുടെ സാധ്യതകളെ സംബന്ധിച്ച് മാധ്യമങ്ങള്‍ക്കുള്ളിലും കടന്ന് കയറി പ്രചരണം നടത്തുന്നുണ്ട്.എന്നാല്‍ പതിറ്റാണ്ടുകള്‍ക്കശേഷം കാസര്‍കോട് മണ്ഡലം ഏറ്റെടുക്കുമ്പോള്‍ സ്ഥാനാര്‍ത്ഥി വനിതയാകേണ്ട എന്നഅഭിപ്രായത്തിനാണ് മുന്‍തൂക്കം. ഇതേതുടര്‍ന്നാണ് സിജിമാത്യുവിനെ മത്സരിപ്പിക്കാന്‍ ജില്ലാ നേത്യത്വം താല്‍പര്യപ്പെടുന്നത്. 


2011 ലെ തെരെഞ്ഞെടുപ്പില്‍ ഇടുതു പിന്തുണയോടെ മത്സരിച്ചപ്പോള്‍ ഇടതുപെട്ടിയില്‍ വീഴേണ്ട പകുതിയോളം വോട്ടുകള്‍ യു.ഡി.എഫ്-ബി.ജെ.പി പെട്ടിയിലേക്കാണ് ഒഴുകിയത്. ഈസ്ഥിതി അതീവ ഗൗരവതരമായാണ് പാര്‍ട്ടി ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ നോക്കി കണ്ടത്. അത് കൊണ്ടാണ് ഈ തെരെഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ സംഘടനാശക്തി വര്‍ദ്ധിപ്പിക്കാന്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തണമെന്ന ആവശ്യം പ്രബലമായത്.മണ്ഡലത്തിലെ അണികള്‍ക്കിടയിലും ഈ വികാരം ശക്തമാണ്.


വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് സിജി മാത്യു പാര്‍ട്ടി നേതൃനിരയിലേക്കെത്തുന്നത്. എസ്.എഫ്.ഐയുടേയും ഡി.വൈ.എഫ്.ഐയുടേയും സംസ്ഥാന വൈസ്‌ പ്രസിഡണ്ടായിരുന്നു. കാസര്‍കോട് ഗവ.കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മുള്ളേരിയക്ക് സമീപം ഗാഡിഗുഡെയിലാണ് താമസം. സിജി മാത്യു സെക്രട്ടറിയായ കാടകം ഏരിയാപരിധിയില്‍ തദ്ദേശ തെരെഞ്ഞെടുപ്പില്‍ കാറടുക്ക പഞ്ചായത്തില്‍ സി.പി.എം ഒന്നാംസ്ഥാനത്തും ബെള്ളൂര്‍, കുമ്പഡാജെ പഞ്ചായത്തുകളില്‍ രണ്ടാംസ്ഥാനത്തുമാണ്.ഇതും സിജി മാത്യുവിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിലെത്തിച്ച മുഖ്യപരിഗണനകളിലൊന്നാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad