കോഴിക്കോട്:(www.evisionnews.in) പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള പരാമര്‍ശം പ്രസിദ്ധീകരിച്ചതിന് മൂന്ന് ജീവനക്കാരെ മാതൃഭൂമി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഫേസ്ബുക്കില്‍ വന്ന പോസ്റ്റ് അശ്രദ്ധമായി പ്രസിദ്ധീകരിച്ചതിനാണ് സസ്‌പെന്‍ഷന്‍.
തൃശ്ശൂര്‍, കോഴിക്കോട് എഡിഷനിലെ നഗരം സപ്ലിമെന്റിലാണ് വിവാദ പരാമര്‍ശം പ്രസിദ്ധീകരിച്ചത്. പ്രതിഷേധത്തെതുടര്‍ന്ന് പത്രം ഖേദം പ്രകടിപ്പിച്ചിരുന്നു. മുസ്‌ലിം വ്യക്തിനിയമത്തില്‍ സ്ത്രീകള്‍ക്ക് വിവേചനമെന്ന ജസ്റ്റിസ് കമാല്‍പാഷയുടെ അഭിപ്രായ പ്രകടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വന്ന ഒരു കുറിപ്പ് അതേപടി എടുത്ത് പ്രസിദ്ധീകരിച്ചതാണ് വിവാദത്തിന് കാരണമായത്.
നഗരം പേജില്‍ സോഷ്യല്‍മീഡിയയില്‍ നിന്നുള്ള കമന്റുകള്‍ പ്രസിദ്ധീകരിക്കുന്ന ആപ്‌സ്‌ടോക്ക് എന്ന വിഭാഗത്തിലാണ് കമാല്‍ പാഷ പറഞ്ഞ കാര്യങ്ങളുടെ സംക്ഷിപ്തവും അതുമായി ബന്ധപ്പെട്ട് രണ്ടുപേരുടെ പോസ്റ്റുകളും പ്രസിദ്ധീകരിച്ചത്.
സംഭവം വിവാദമായതോടെ പത്രത്തിന്റെ ഇപേപ്പറില്‍ നിന്നും വിവാദ പരാമര്‍ശങ്ങള്‍ അടങ്ങുന്ന പേജ് നീക്കം ചെയ്യുകയും പത്രത്തിന്റെ ഇന്നത്തെ പതിപ്പിലും മാതൃഭൂമി ന്യൂസ് ചാനലിലും ഓണ്‍ലൈനിലും ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.
Post a Comment
0 Comments