കാസര്‍കോട്:(www.evisionnews.in) കര്‍ണാടകയിലെ പ്രമുഖ പുരോഗമന സാഹിത്യകാരന്‍ സംഘപരിവാര്‍ ശക്തികളുടെ വധഭീഷണി നേരിടുന്ന കെ എസ് ഭഗവാന്‍ ബുധനാഴ്ച കാസര്‍കോട് പ്രഭാഷണം നടത്തും. നുള്ളിപ്പാടി ഇ എം എസ് സ്മാരക ഗ്രന്ഥാലയം കാസര്‍കോട് ടൌണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന സ്നേഹസംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പകല്‍ 3.30നാണ് പരിപാടി.
കല്‍ബുര്‍ഗിയെ വെടിവച്ച് കൊന്നതിനെതിരെ ശക്തമായി പ്രതികരിച്ച ഭഗവാനെതിരെയും സംഘപരിവാര്‍ വധഭീഷണി ഉയര്‍ത്തിയിരുന്നു. നിരന്തര ഭീഷണിയുണ്ടായതോടെ സര്‍ക്കാര്‍ ഈ സാഹിത്യകാരന്റെ ജീവന്‍ രക്ഷിക്കാന്‍ സുരക്ഷാസേനയെ നിയോഗിച്ചു. വീട്ടിലും പുറത്തും സുരക്ഷാഭടന്മാരുടെ അകമ്പടിയോടെയാണ് ഇപ്പോള്‍ കഴിയുന്നത്. വര്‍ഗീയതക്കും സംഘപരിവാറിനുമെതിരെ പറയുന്നവരെ ഇല്ലാതാക്കുമെന്ന ഭീഷണിക്കെതിരെ മാനവസ്നേഹത്തിന്റെ മതില്‍കെട്ടുകള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായാണ് ഇ എം എസ് ലൈബ്രറി സ്നേഹസംഗമം ഒരുക്കുന്നത്. കെ എസ് ഭഗവാന് പറയാനുള്ളത് നിര്‍ഭയമായി പറയാനുള്ള അവസരമാണൊരുക്കുന്നത്. കാസര്‍കോടും പരിസരത്തുമുള്ള നൂറുകണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുക്കും.
ചടങ്ങില്‍ പ്രശസ്ത നിരൂപകന്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തും. സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, ലൈബ്രറി കൌണ്‍സില്‍ സംസ്ഥാനസെക്രട്ടറി പി അപ്പുക്കുട്ടന്‍, സാഹിത്യകാരന്‍ പി വി കെ പനയാല്‍ എന്നിവരും സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ സി എച്ച് കുഞ്ഞമ്പു, കെ എ മുഹമ്മദ് ഹനീഫ, പി ദാമോദരന്‍, കെ ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment
0 Comments