Type Here to Get Search Results !

Bottom Ad

പ്രവാസികളോട് എയർ പോർ ട്ട് ഉദ്യോഗസ്ഥരും മേലാളന്മാരും കാണിക്കുന്ന അസഹിഷ്ണുതക്ക് അന്ത്യമുണ്ടാവണം ; കെ എം സി സി


ദുബായ്(www.evisionnews.in)ഗൾഫ്  നാടുകളില്‍ നിന്ന് വരുന്ന പ്രവാസികളോട് നാട്ടിലെ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരും മേലാളന്മാരും  കാണിക്കുന്ന അസഹിഷ്ണുതക്ക്  അന്ത്യമുണ്ടാവണ മെന്ന്   ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി  പ്രസിഡ ണ്ട് സലാം കന്യപ്പാടി  ജനറൽ സെക്രട്ടറി  പി ഡി നൂറുദ്ദീൻ ട്രഷറർ ഫൈസൽ പട്ടേൽ എന്നിവര് ആവശ്യപെട്ടു മംഗലാപുരം എയർപോർട്ടിൽ തുടർച്ചയായി യാത്രക്കാരോട് എയർപോർട്ട് അധികൃതർ പുലർത്തി വരുന്ന ജനദ്രോഹകരമായ സമീപനത്തിനും പീഢന മുറകൾക്കും പിന്നിലെ നിഗൂഢത പുറത്ത് കൊണ്ട് വരണമെന്നവശ്യപെട്ട്    യൂത്ത് ലീഗ്  കാസറഗോഡ് ജില്ല കമ്മിറ്റി  എയര്പോര്ടിലെക് നടത്തുന്ന മാർച്ചിൽ നാട്ടിലുള്ള മുഴുവാൻ കെ എം സി സി പ്രവര്ത്തകരും പങ്ങടുത് വൻ വിജയമകണ മെന്നും    നേതാക്കൾ  ആവിശ്യപ്പെട്ടു

വിമാനത്താവളം കേന്ദ്രീകരിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ഇത് ആദ്യമല്ല. നേരത്തെ മുംബൈ എയര്‍പോര്‍ട്ടിനെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടായപ്പോഴും അവിടത്തെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍മാരുടെ പിടിച്ചു പറിയും പീഡനവും ഏറെ അനുഭവിച്ചവരാണ് പ്രവാസികള്‍. കേരളത്തിലെ പ്രവാസി സമൂഹം അപ്പോഴൊക്കെ കേരളത്തിലും കർണാടകയിലും   വിമാനത്താവളം വരുന്നതോടെ ഈ പീഡനത്തിന് അറുതിയുണ്ടാകുമെന്ന് കരുതി ക്ഷമിച്ചിരിക്കുകയായിരുന്നു. കാലിക്കറ്റ് എയര്‍പോര്‍ട്ടും മംഗലാപുരം എയര്‍പ്പോര്‍ട്ടുമൊക്കെ യഥാര്‍ത്ഥ്യമാകാന്‍ ഏറെ ആഗ്രഹിച്ചവരും പ്രയത്‌നിച്ചവരുമാണ് പ്രവാസികള്‍. അത് യഥാര്‍ത്ഥ്യമായിട്ടും പ്രവാസി യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമായ വാര്‍ത്തകളാണ് ഇപ്പോഴും പുറത്തുവന്നുകൊണ്ടിരിക്കുന്നത്  .

ചുരുങ്ങിയ അവധിക്ക് നാട്ടില്‍ വരുന്ന പ്രവാസി മലയാളികളാരും ഇത്തരം കാര്യങ്ങളുടെ പിറകെ പോകാനോ പരാതിപ്പെടാനോ മുന്നോട്ട് വരാറില്ലെന്നതാണ് ഇത്തരം പിടിച്ചുപറികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും നേതാക്കൾ  പറഞ്ഞു


റിപ്പയര് ചെയ്യാനായി ദുബൈയിലേക്ക് കൊണ്ടുപോവുകയായിരുന്ന ടാബിനെ സ്ഫോടക വസ്തുക്കള് ആണെന്ന് പറഞ്ഞ് 20 മണിക്കൂറോളം അന്യായമായി പീഡിപ്പിച്ചിരുന്നു.  ഒരു സ്ത്രീ ബേക്കറി സാധനങ്ങള്ക്കൊപ്പം നന്നാക്കാനായി കൊടുത്തുവിട്ടതായിരുന്നു ടാബ്. പെട്ടിയിലുണ്ടായിരുന്ന ഇതിന്റെ ബാറ്ററിയും ക്ലീനിംഗ് ദ്രാവകമായ ഹൈഡ്രജന് പെറോക്സൈഡുമാണ് സ്ഫോടക വസ്തുക്കളെന്ന രീതിയില് പ്രചാരണം നടത്തി പത്രങ്ങള്ക്ക് വാര്ത്തയും ചിത്രവും നല്കിയത്്. സിറിയയിലെ തീവ്രവാദികള്ക്ക് കൈമാറാനാണ് സ്ഫോടക വസ്തൂക്കള് കൊണ്ടുപോകുന്നതെന്നുവരെ ഉദ്യോഗസ്ഥര് തട്ടിവിട്ടതും  കഴിഞ്ഞ മാസം ഖത്തർ കാസറഗോഡ് ജില്ല കെ എം സി സി സംഘടിപിച്ച   ക്രിക്കറ്റ്‌ മത്സരത്തിൽ പങ്ങടുക്കാൻ പോകു ക യയിരുന്ന   രജ്ഞി താരം അസ്ഹറുദ്ദീനെ മണിക്കൂരുകളോ ളോളം തടഞ്  നിരത്തി പീടിപിച്ചതും   ഏറ്റവും ഒടുവിലായി ചെര്ക്കളയിലെ ഹസന്കുട്ടിയുടെ പാസ്പോര്ട്ടിലെ വിസ പേജ് കീറിക്കളഞ്ഞതായുള്ള  വാര്ത്തയും നിസ്സാരമായി തള്ളികളയാൻ ആകുന്നതലെന്നും  സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും നേതകൾ  ആവശ്യപെട്ടു

ഹക്കീം റുബയെന്ന യാത്രക്കാരനോട് ക്രൂരമായി പെരുമാറിയ സംഭവതിന്നു ശേഷം  അത്തരത്തില് ഉള്ള സംഭവം  ഉണ്ടാവില്ലെന്ന് ഉന്നതങ്ങളില് നിന്ന് ഉറപ്പ് നല്കിയിട്ടും  യാത്രക്കാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും സാമ്പത്തിക കൊള്ള തുടരുകയും ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കാനാവിലെന്നും . കുറ്റക്കാരായ ഉദ്യോഗസ്ഥര്ക്കെതിരെ ശക്തമായ നടപടി  ആവശ്യമാണെന്നും  കെ എം സി സി നേതാകൾ  കൂട്ടി ചേർത്തു 

Post a Comment

0 Comments

Top Post Ad

Below Post Ad