ചാലക്കുടി :(www.evisionnews) കലാഭവന്‍ മണിക്ക് കലാകേരളം വിടനല്‍കി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. സിനിമ മേഖലയിലെ സഹപ്രവര്‍ത്തകരും നാനാതുറയിലുള്ളവരും മണിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കലാഭവന്‍മണി എന്ന നടന്‍ എത്ര ജനകീയനായിരുന്നു എന്നത് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു മണിക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയ വന്‍ജനാവലി.
മണിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെ പതിനൊന്നരയോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നും വിട്ടുകൊടുത്തു. ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റുവാങ്ങിയ മൃതദേഹം വിലാപയാത്രയായി സംഗീതനാടക അക്കാഡമിയില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചു. കലാ-സാംസ്‌ക്കാരിക രംഗത്തുമുള്ളവരും നാട്ടുകാരുമുള്‍പ്പെടെ നിരവധിപ്പേര്‍ മോര്‍ച്ചറി പരിസരത്തും അക്കാഡമിയിലും അന്ത്യാഞ്ജലിയര്‍പ്പിച്ചു.(www.evisionnews)
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ , നേതാക്കളായ ഇ പി ജയരാജന്‍, സി എന്‍ മോഹനന്‍, എ സി മൊയ്തീന്‍, യു പി ജോസഫ്, കെ രാധാകൃഷ്ണന്‍, ബേബി ജോണ്‍ സിനിമാ താരങ്ങളായ മുകേഷ്, കെപിഎസി ലളിത, ഇടവേള ബാബു, ജയരാജ് വാര്യര്‍, പ്രിയനന്ദന്‍ തുടങ്ങി നിരിവധി പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.(www.evisionnews)
മരണം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മണിയെ ശനിയാഴ്ച അവശനിലയില്‍ കണ്ടെത്തിയ പാഡി ഔട്ട് ഹൌസ് ചാലക്കുടി റൂറല്‍ എസ്പി കാര്‍ത്തികിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി സീല്‍ ചെയ്തു.

Post a Comment
0 Comments