ദുബൈ (www.evisionnews.in): നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം പ്രവാസ ലോകത്തും അലയടിക്കുന്നു. പ്രവാസി വോട്ട് എന്ന സ്വപ്നം അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ സാക്ഷാത്കൃതമാകുന്നില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രവസികള്‍ ഒട്ടും പിന്നിലല്ല. നവമാധ്യമങ്ങള്‍ സമൂഹത്തില്‍ വന്‍ സ്വാധീനം ചെലുത്തിയതോടെ അതുവഴി മണ്ഡലത്തിലെ ഓരോ വോട്ടര്‍മാര്‍ക്കിടയിലും തങ്ങളുടെ സന്ദേശമെത്തിക്കാനുള്ള ശ്രമത്തിലാണ് പ്രവാസികള്‍.
ഓണ്‍ലൈനില്‍ പ്രചാരണ രംഗത്ത് സജീവമാവാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനിച്ചു. വീണ്ടും ''വീണ്ടും യു.ഡി.എഫ്... വീണ്ടും എന്.എ'' പ്രമേയവുമായി ഫേസ് ബുക്ക്, ട്വിറ്റര്‍, വാട്‌സ് അപ്, ഇമെയില്‍ എസ് എം എസ്, ടെലിഫോണ്‍ കാള്‍ എന്നിവയിലൂടെയുള്ള പ്രചാരണ പ്രവര്ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. സ്ഥാനാര്‍ത്ഥിയെ പങ്കെടുപിച്ച് ഏപ്രില്‍ ആദ്യവാരം ഒരു ഇലക്ഷന്‍ കണ്‍വെന്‍ഷന് നടത്താനും തീരുമാനിച്ചു.
പ്രസിഡണ്ട് സലാം കന്യപ്പാടിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന് സ്വാഗതം പറഞ്ഞു. ജില്ലാ ആക്ടിംഗ് സെക്രട്ടറി ഹസ്സൈനാര്‍ ബീജന്തടുക്ക, ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, വൈസ് പ്രസിഡന്റ് മഹമ്മൂദ് കുളങ്കര, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്, സത്താര്‍ ആലമ്പാടി, സിദ്ദീക്ക് ചൗക്കി, മുനീഫ് ബദിയടുക്ക, ഹസ്സന്‍ പതിക്കുന്നില്‍, ഹനീഫ കുമ്പഡാജെ, അഷ്‌കര്‍ ചൂരി, നൗഫല്‍ ചേരൂര്‍, അന്‍വര്‍ ആദൂര്‍, റസ്സാക്ക് ബദിയടുക്ക, ഖലീല്‍ ചൗക്കി, ഹാരിസ് സന്തോഷ് നഗര്‍, ഷുക്കൂര്‍ മുക്രി, ബഷീര്‍ പി.എ, സഫ്‌വാന്‍ അണങ്കൂര്‍, ഷക്കീല്‍, നിസ്സം, മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് ചൗക്കി പ്രസംഗിച്ചു.

Post a Comment
0 Comments