Type Here to Get Search Results !

Bottom Ad

പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം പദ്ധതിയുമായി എം.എസ്.എഫ്.തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി

തൃക്കരിപ്പൂര്‍: (www.evisionnews.in) വേനല്‍ കാലത്ത് ദാഹിച്ചു വലയുന്ന മിണ്ടാപ്രാണികള്‍ക്കായി ലോക ജലദിനത്തില്‍ മണ്ഡലം പരിധിയിലെ 100 കേന്ദ്രങ്ങളില്‍ എം.എസ്.എഫ്.തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി തണ്ണീര്‍ക്കുടങ്ങള്‍  സ്ഥാപിക്കും.മണ്ഡലം തല ഉദ്ഘാടനം പെരുമ്പട്ട ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. പഞ്ചായത്ത്,ശാഖാ കേന്ദ്രങ്ങളിലും തണ്ണീര്‍ക്കുടങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു .  പ്രസിഡന്റ് ടി.കെ.നൗഷാദ് ചന്തേര അധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി ടി.വി.കുഞ്ഞബ്ദുള്ള ബീരിച്ചേരി സ്വാഗതം പറഞ്ഞു. ജില്ല വൈസ്.പ്രസിഡന്റ് ഇര്‍ഷാദ് പടന്ന, പി.സി.രിഫാദ്, അസ്ഹറുദ്ദീന്‍ മണിയനോടി സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad