Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ ഫ്രീക്കേര്‍സിന് കഞ്ചാവ് ഫാഷനാകുന്നു: എം.പി ആസാദ് കാസര്‍കോട് സി.ഐ

evisionnews

കാസര്‍കോട്:(www.evisonnews.in) പുതിയ തലമുറക്കിടയില്‍ കഞ്ചാവ് ഉപയോഗം ഒരു ഫാഷനായി വളരുന്നതായി കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.പി ആസാദ് ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.പുകഞ്ഞ് തീരുന്നു എന്ന എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാറുകള്‍ നിര്‍ത്തലാക്കിയത് മൂലം യുവതലമുറ കഞ്ചാവ് ഉപയോഗത്തിലേക്കാണ് നീങ്ങിയിരിക്കുന്നത്.മദ്യം ഉപയോഗിക്കുന്നവനെ സമൂഹം പെട്ടെന്ന് മനസ്സിലാക്കുന്ന സാഹചര്യത്തിലാണ് അതിനേക്കാള്‍ ലഹരി വരുന്ന കഞ്ചാവിലേക്ക് യുവാക്കള്‍ തിരിഞ്ഞത്.
ബിവറേജ് കോര്‍പറേഷന്റെ മുന്‍പില്‍ ക്യൂ നില്‍ക്കുന്ന നാണക്കേടില്‍ നിന്നും കഞ്ചാവ് ഉപയോഗിക്കുന്നവര്‍ ഒഴിവാകുന്നു എന്നതും ഇതിലേക്ക് തിരിയാന്‍ കാരണമാകുന്നു.കഞ്ചാവ് ഉപയോഗ്ക്കുന്നവര്‍ പരസ്പരം തിരിച്ചറിയാന്‍ മഞ്ഞയും പച്ചയും റിബ്ബണുകള്‍ ധരിക്കുന്നതായും അന്വേഷണത്തില്‍ നിന്നും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
നേരത്തെ ഇടുക്കിയില്‍ നിന്നായിരുന്നു കാസര്‍കോട് ഭാഗത്തേക്ക് കഞ്ചാവ് എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഒറീസ്സ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ് കഞ്ചാവ് വരുന്നത്.മുസ്ലിം ചെറുപ്പക്കാര്‍ക്കിടിയിലും മുസ്ലിം കേന്ദ്രങ്ങളിലും കഞ്ചാവിന്റെ ഉപയോഗം മറ്റുള്ള പ്രദേശങ്ങളെക്കാളും കൂടുതലായി കാണുന്നതായി അദ്ദേഹം പറഞ്ഞു. മുസ്ലിം സംഘടനകളും മഹല്ല് നേതൃത്വവും ഇത് ഗൗരാവമായി കാണണമെന്നും അദ്ദേഹം പ്രതികരിച്ചു.പൊതു ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണ കിട്ടിയാല്‍ കഞ്ചാവില്‍ നിന്നും കാസര്‍ക്കോട്ടിനെ രക്ഷപ്പെടുത്താനാവുമെന്ന് അദ്ദേഹം പ്രതികരിച്ചു.
തളങ്കര പോലുള്ള പ്രദേശങ്ങളിലെ ജമാഅത്ത് നേതൃത്വവും നാട്ടുകാരും ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് മാതൃകപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

keywords : kanjav-kasaragod-azad-ci
Tags

Post a Comment

0 Comments

Top Post Ad

Below Post Ad