അഹമ്മദാബാദ്: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വികസനം കേരളത്തില്‍ ഇല്ലെന്നു പറഞ്ഞ ശ്രീശാന്തിന് മറുപടിയുമായി ഒരു ഗുജറാത്തി തന്നെ രംഗത്ത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും അഹമ്മദാബാദ് സ്വദേശിയുമായ പ്രതീക് സിന്‍ഹയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീക്ക് മറുപടി നല്‍കിയത്.
മോദിയുടെ ഗുജറാത്ത് മോഡല്‍ കേരളത്തില്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ ശ്രീശാന്തിന് ചില കണക്കുകള്‍ ഓര്‍മിപ്പിച്ചാണ് പ്രതീക് മറുപടി നല്‍കുന്നത്. ദേശീയ മാനുഷിക വികസന സൂചിക പ്രകാരം കേരളം ഒന്നാമതാണ്. എന്നാല്‍ ഗുജറാത്താകട്ടെ പന്ത്രണ്ടാം സ്ഥാനത്തും. പ്രതീക് പറയുന്നു.
ഇനി ലോകാടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ബഹ്‌റൈന്റെ കൂടെ കേരളം 45ാം സ്ഥാനത്താണ്. പക്ഷെ ഗുജറാത്ത് തിമോറിനൊപ്പം133ാം റാങ്കിലാണുള്ളതെന്നും പോസ്റ്റ് പറയുന്നു.
Post a Comment
0 Comments