പുരുഷന്മാര്ക്ക് നാലു ഭാര്യമാരാകാമെങ്കിൽ സ്ത്രികൾക്ക് എന്തുകൊണ്ട് നാലു ഭര്ത്താക്കന്മാരായിക്കൂടാ?
കോഴിക്കോട്:(www.evisionnews.in) ഇസ്ലാമിക നിയമങ്ങൾ സ്ത്രീ വിരുദ്ധമാണേന്ന്ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല് പാഷ. മുസ്ലിം വ്യക്തിനിയമത്തില്പുരുഷന്മാര്ക്ക് കൂടുതല് പ്രധാന്യമെന്നും സ്ത്രീകളോട് വിവേചനമെന്നും ഖുറാനില്പറയുന്ന അവകാശങ്ങള് പോലും സ്ത്രീകള്ക്ക് ലഭിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. കോഴിക്കോട് പുനര്ജനി വനിതാ അഭിഭാഷക സമിതി സംഘടിപ്പിച്ച ഗാര്ഹിക പീഡന നിരോധന നിയമം സെമിനാര്ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
പുരുഷന്മാര്ക്ക് ഒരേ സമയം നാലു ഭാര്യമാരാകാമെങ്കില്സ്ത്രീകള്ക്ക് എന്തുകൊണ്ട് നാലു ഭര്ത്താക്കന്മാരായിക്കൂടാ? മതമേലധ്യക്ഷന്മാര് വിധി പറയുമ്പോള്തങ്ങള്ക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്നുകൂടി പരിശോധിക്കണം. ഗാര്ഹിക പീഡനങ്ങളില്നിന്ന് രക്ഷ നേടണമെങ്കില്സ്ത്രീകള്തന്നെ മുന്നോട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment
0 Comments