Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് നേതാവിന്റെ വീടിന് നേരെ കല്ലേറ്: ഭാര്യക്കും ബന്ധുവിനും പരിക്കേറ്റു


ചെര്‍ക്കള (www.evisionnews.in): സന്തോഷ് നഗറില്‍ യൂത്ത് ലീഗ് നേതാവിന്റെ വീടിനു നേരെയുണ്ടായ കല്ലേറില്‍ ഭാര്യക്കും ബന്ധുവിനും പരിക്കേറ്റു. അക്രമത്തില്‍ യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി സന്തോഷ് നഗര്‍ മാരയിലെ അബൂബക്കര്‍ സിദ്ദീഖിന്റെ ഭാര്യ റുബീന (25), ബന്ധുവായ ഹസൈനാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കല്ലുകളും ഗ്ലാസ് ചില്ലുകളും തെറിച്ചുവീണ് പരിക്കേറ്റ റുബീനയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും ഹസൈനാറിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന അബൂബക്കര്‍ സിദ്ദീഖിനും പരിക്കേറ്റിരുന്നു. ചെങ്കള ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് അക്രമം.


Keywords; Kasaragod-news-attack




Post a Comment

0 Comments

Top Post Ad

Below Post Ad