Type Here to Get Search Results !

Bottom Ad

കല്യാണ്‍ സില്‍ക്‌സിന്റെ കാസര്‍കോട്, പയ്യന്നൂര്‍ ഷോറൂമുകള്‍ 10ന് തുറക്കും


കാസര്‍കോട്:(www.evisionnews.in) മലയാളി മനസ്സുകളില്‍ വസ്ത്ര സങ്കല്‍പങ്ങളുടെ വര്‍ണ്ണവിസ്മയങ്ങള്‍ വാരിവിതറി കൊണ്ട് കാസര്‍കോട്ടും പയ്യന്നൂരിലും കല്യാണ്‍സില്‍ക്‌സിന്റെ രാജ്യാന്തര നിലവാരമുള്ള ഷോറൂമുകള്‍ മാര്‍ച്ച് പത്തി(വ്യാഴം)ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കല്യാണ്‍ സില്‍ക്‌സിന്റെ ബ്രാന്റ് അംബാസിഡര്‍ കൂടിയായ ചലചിത്ര നടന്‍ പൃഥ്വിവ് രാജാണ് രാവിലെ പത്തിന് കാസര്‍കോട്ടും ഉച്ചക്ക് ഒരുമണിക്ക് പയ്യന്നൂരിലും ഇരുഷോറുമുകളും ഉദ്ഘാടനം ചെയ്യുന്നത്.ചടങ്ങുകളില്‍ വിശിഷ്ട വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപം കുദ്രോളി വ്യാപാര സമുച്ചയത്തിലാണ് കല്യാണ്‍ സില്‍ക്‌സിന്റെ രാജകീയ പ്രൗഢിയുള്ള ഷോറും സ്ഥാപിച്ചത്.നാലുനിലകളിലായി 30000 ചതുരശ്ര അടിവിസ്തീര്‍ണത്തിലുള്ള സ്ഥലമാണ് ഇതിന് നീക്കിവെച്ചിട്ടുള്ളത്.ചൂരിദാര്‍ അടക്കമുള്ള ഡ്രസ്സ് മെറ്റീരീയലുകളുടെ അപൂര്‍വ ശേഖരങ്ങളാണ് ഗ്രൗണ്ട ഫ്‌ലോറിലുള്ളത്.കല്ല്യാണ സാരികളും കാഞ്ചീപുരം,സൗഗന്ധിക സാരികളും ഫാന്‍സി സാരികളും ഡിസൈനര്‍ സാരികളും ചോളികളും ഒന്നാം നിലയില്‍ സജ്ജമാക്കിയിട്ടുണ്ട്.പുരുഷന്മാരുടെ വസ്ത്രവിഭാഗമാണ് രണ്ടാം നിലയില്‍. കുട്ടികളുടെ കണ്ണഞ്ചിപ്പിക്കുന്ന കുട്ടിക്കുപ്പായങ്ങളുടെ കലവറയാണ് മൂന്നാം നിലയിലുള്ളത്.

ടെക്‌സറ്റൈല്‍ വ്യാപാര രംഗത്ത് ഒരു പുതുയുഗത്തിന് നാന്ദികുറിച്ച് കൊണ്ടാണ് കല്യാണ്‍ സില്‍ക്‌സിന്റെ കാസര്‍കോട്ടേക്കുള്ള വരവ്.കാസര്‍കോട് ഷോറുമിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ഇ-വിഷന്‍ ന്യൂസ് തല്‍സമയം സംപ്രേഷണം ചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad