Type Here to Get Search Results !

Bottom Ad

മണ്ണെണ്ണ അകത്ത് ചെന്ന് യുവതി മരിച്ചു: ഭര്‍തൃപീഡനമെന്ന് ബന്ധുക്കള്‍


ബദിയടുക്ക: (www.evisionnews.in) മണ്ണെണ്ണ അകത്ത് ചെന്ന് അത്യാസന നിലയില്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുണ്ട്യത്തടുക്ക പള്ളം ഗുണാജെയിലെ അബ്ദുല്‍ റഹ്മാന്റെ ഭാര്യ സുബൈദ(33)യാണ് മരിച്ചത്. മാര്‍ച്ച് 16ന് മണ്ണെണ്ണ അകത്ത് ചെന്ന നിലയില്‍ വീട്ടിനകത്ത് അസ്വസ്ഥയായി കണ്ട സുബൈദയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ പിന്നീട് മംഗലാപുരത്തേക്ക് മാറ്റി. 

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ഭര്‍തൃവീട്ടില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനം സുബൈദക്ക് ഏല്‍ക്കേണ്ടി വന്നതായി ബന്ധുക്കള്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവിനും ബന്ധുക്കളായ രണ്ട് പേര്‍ക്കുമെതിരെയാണ് പരാതി നല്‍കിയത്. ഇത് സംബന്ധിച്ച് നേരത്തെയും പൊലീസിന് പരാതി നല്‍കിയിരുന്നെങ്കിലും അന്ന് ഒത്തു തീര്‍പ്പാക്കുകയായിരുന്നു. കര്‍ണ്ണാടക പാണാജെ എംപ്പക്കല്ലിലെ കുഞ്ഞിപ്പ-മറിയുമ്മ ദമ്പതികളുടെ മകളാണ് സുബൈദ. മക്കള്‍: അസീത, അസ്മ. സഹോദരങ്ങള്‍: മുഹമ്മദ്, സഫിയ, ഖൈറുന്നീസ, ഷാഹിന, മിസ്‌രിയ.

keywords: oil-death-women-suspection-assault

Post a Comment

0 Comments

Top Post Ad

Below Post Ad