കാസര്‍കോട്: (www.evisionnews.in) ഓട്ടോ തടഞ്ഞ് ഡ്രൈവറെയും യാത്രക്കാരനെയും അക്രമിച്ച കേസില്‍ രണ്ടുപ്രതികളെ ആറുമാസം വീതം തടവിനും 1500 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഒരാളെ വെറുതെ വിട്ടു. കുമ്പഡാജെ സ്വദേശികളായ അഷ്‌റഫ് (26), മൊയ്തു (60) എന്നിവരെയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ മുഹമ്മദിനെ(47)യാണ് കോടതി വെറുതെ വിട്ടത്. കുമ്പഡാജെ പൊടിപ്പള്ളത്തെ ഓട്ടോഡ്രൈവര്‍ ശശികുമാറിനെ(25)യും യാത്രക്കാരന്‍ കുമ്പഡാജെയിലെ വിനയകുമാറിനെ(24)യും അക്രമിച്ച കേസിലാണ് ശിക്ഷ. 2011 ഒക്‌ടോബര്‍ 29 ന് കുമ്പഡാജെ റോഡില്‍ വെച്ചാണ് ഓട്ടോ തടഞ്ഞ് അക്രമിച്ചത്.
keywords: auto-driver-attack-culprit-jail
Post a Comment
0 Comments