Type Here to Get Search Results !

Bottom Ad

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എഫ്.ഐയുടെ ഐക്യദാര്‍ഡ്യം

evisionnews

കാസര്‍കോട്:(www.evisionnews.in)ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ പോലീസ് അക്രമണത്തിലും വിദ്യാര്‍ത്ഥിവേട്ടയിലും പ്രതിഷേധിച്ച് എസ്.എഫ്.ഐ കാസര്‍ഗോഡ് ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ വിദ്യാനഗറില്‍ വായ മൂടിക്കെട്ടി പ്രതിഷേധപ്രകടനം നടത്തി.. കാസര്‍ഗോഡ് ഗവഃകോളേജ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പ്രകടനത്തിന് ശേഷം ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ അപ്പറാവുവിന്റെ കോലം കത്തിച്ചു. എസ്.എഫ്.ഐ ജില്ലാസെക്രട്ടറി ബി.വൈശാഖ് ഉദ്ഘാടനം ചെയ്തു.കെ.വി ശ്യാംചന്ദ്രന്‍,സുഭാഷ് പാടി ,വൈശാഖ് ശോഭനന്‍ മുതലായവര്‍ സംസാരിച്ചു.കെ മഹേഷ് അദ്ധ്യക്ഷനായി.അഹമ്മദ് അഫ്‌സല്‍ സ്വാഗതം പറഞ്ഞു

keywords : hidrbad-central-university-sfi

Post a Comment

0 Comments

Top Post Ad

Below Post Ad