Type Here to Get Search Results !

Bottom Ad

സമസ്തയെ നയിച്ചത് നിസ്വാർത്ഥ പണ്ഡിതന്മാർ: യു.എം അബ്ദുറഹ്മാൻ മൗലവി

evisionnews

ഉദുമ(www.evisionnews.in)കേരളത്തിലെ ആധികാരിക പ്രസ്ഥാനം സമസ്തയെ നയിച്ചത് നിസ്വാർത്ഥ പണ്ഡിത മഹത്തുക്കളാണെന്ന് യു.എം അബ്ദുറഹ്മാൻ മൗലവി പറഞ്ഞു.എസ് കെ എസ് എസ് എഫ് ഉദുമ മേഖല കമ്മിറ്റി സംഘടിപ്പിച്ച സൈനുൽ ഉലമ , സി.എം ഉസ്താദ് അനുസ്മരണ സദസ്സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . നൗഫൽ ഹുദവി കെടുവള്ളി അനുസ്മരണ പ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് റഫീഖ് കളനാട് അധ്യക്ഷനായി ,എസ് കെ എസ് എസ് എഫ് ജില്ല വൈസ് പ്രസിഡന്റ് മഹ്മൂദ് ദേളി ഖത്തീബ് ഷറഫുദ്ധീൻ നിസാമി അൽ അസ്ഹരി , ത്വലബ ജില്ലാ സെക്രട്ടറി സലീം ദേളി, റൗഫ് ഉദുമ, ഖസൈമ തൊട്ടി, മുജ്തബ തൊട്ടി, എന്നിവർ പ്രസംഗിച്ചു.ജൗഹർ വലിയ വളപ്പ് സ്വാഗവുംമേഖല ട്രഷറർ അബൂബക്കർ മൗവ്വൽ നന്ദിയും പറഞ്ഞു.

keywords : samasatha-lwader-um-usthad


Post a Comment

0 Comments

Top Post Ad

Below Post Ad