Type Here to Get Search Results !

Bottom Ad

രായിന്‍ കുട്ടി നീരാടിനു യാത്രയയപ്പ് നല്‍കി

ജിദ്ദ:(www.evisionnews.in) രണ്ടര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടുകൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയും പ്രമുഖ പ്രഭാഷകനുമായ രായിന്‍കുട്ടി നീറാടിനു കെ.എം.സി.സി ജിദ്ദ കാസറഗോഡ് ജില്ല കമ്മിറ്റി യാത്രയയപ്പ് നല്‍കി .
പ്രസിഡണ്ട് ഹസ്സന്‍ ബത്തേരിയുടെ അധ്യക്ഷത വഹിച്ചു. ശറഫിയ സഹാറ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് യോഗം കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറല്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു .
നീണ്ട പ്രവാസ കാലത്ത് സാമൂഹ്യ സേവനരംഗത്തും സാഹിത്യ രംഗത്തും വിപുലമായ പ്രവര്‍ത്തനമാണ് നീരാട് നടത്തിയതെന്നും അത് കൊണ്ട് തന്നെ നീരാടിന്റെ നാട്ടിലേക്കുള്ള യാത്ര ജിദ്ദയിലെ കെ.എം.സി.സി പ്രവര്‍ത്തകരെ മാത്രമല്ല മറ്റു പ്രവാസി സമൂഹത്തിനും ഒരു നഷ്ടബോധം ഉണ്ടാക്കുന്ന കാര്യമാണ് . എന്നാല്‍ തന്റെ സര്‍ഗ വാസനകള്‍ നാട്ടില്‍ കൂടുതല്‍ പ്രശോഭിക്കട്ടെ എന്ന് അന്‍വര്‍ ചേരങ്കൈ ആശംസിച്ചു .
ജില്ല കമ്മിറ്റിയുടെ ഉപഹാരം രായിന്‍ കുട്ടി നീരാടിനു ജിദ്ദയിലെ വ്യവസായ പ്രമുഖന്‍ ഇസ്സുദ്ദീന്‍ കുമ്പള സമ്മാനിച്ചു .
ഹമീദ് എഞ്ചിനീയര്‍,ഇബ്രാഹീം ഇമ്പു,അബൂബക്കര്‍ ദാരിമി ആലംപാടി,ഇബ്രാഹീം അബൂബക്കര്‍,അബ്ദുള്ള ചന്തേര,കാദര്‍ ചേര്‍ക്കള,ശുക്കൂര്‍ ഹാജി അതിഞ്ഞാല്‍,ബഷീര്‍ ചിത്താരി,അഷ്‌റഫ് പാക്യര,ഹനീഫ് മുണ്ടത്തട്ക്ക,ബഷീര്‍ ബയ്യാര്‍,സുബൈര്‍ നായന്മാര്‍ മൂല,റമസാന്‍ ഹാജി ,അബ്ദുല്‍ ഹമീദ് ,മൊയ്തു ബേര്‍ക്ക തുടങ്ങിയവര്‍ ആശംസ നേര്‍ന്നു അബ്ദുള്ള ഹിറ്റാച്ചി സ്വാഗതവും ജലീല്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു .
Tags

Post a Comment

0 Comments

Top Post Ad

Below Post Ad