ന്യൂഡല്‍ഹി: (www.evisionnews.in)രാജ്യദ്രോഹ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ എസ്.എ.ആര്‍.ഗീലാനിക്ക് ജാമ്യം. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയുടെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും വാദം ഇന്നത്തേക്ക് മാറ്റണമെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യം പരിഗണിച്ചാണ് ഹര്‍ജിയില്‍ ഇന്ന് വിധി പറഞ്ഞത്.
ഫെബ്രുവരി 10ന് ഡല്‍ഹി പ്രസ് ക്ലബില്‍ സംഘടിപ്പിച്ച അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചാണ് ഗീലാനിയെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 19നു ഗീലാനിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

Post a Comment
0 Comments