തലശേരി:(www.evisionnews.in) കതിരൂര്‍ മനോജ് വധക്കേസില്‍ കോടതിയില്‍ കീഴടങ്ങി റിമാന്‍ഡില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ 21ന് വിധി പറയും. ജയരാജന്റെ ഹര്‍ജിയിന്മേലുള്ള നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു സിബിഐക്കു കോടതി നോട്ടീസ് അയച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 12ന് കോടതിയില്‍ കീഴടങ്ങി റിമാന്‍ഡിലായ ജയരാജനുവേണ്ടി അഡ്വ.കെ.വി ശ്വനാണു ജാമ്യഹര്‍ജി നല്‍കിയത്. കേസില്‍ ചോദ്യം ചെയ്യലിനു വിധേയനായെന്നും അന്വേഷണ സംഘവുമായി സഹകരിച്ചെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ഭാവിയിലും സഹകരിക്കും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ജയരാജന്റെ റിമാന്‍ഡ് കാലാവധി ഏപ്രില്‍ എട്ടുവരെ കഴിഞ്ഞദിവസം നീട്ടിയിരുന്നു.

Post a Comment
0 Comments