ലഖ്‌നൗ:(www.evisionnews.in) പിതാവ് നിരന്തരം ബലാത്സംഗം ചെയ്യുന്നു എന്നു പറഞ്ഞിട്ടും മാതാവ് ഗൗനിക്കാതിരുന്നതിനെത്തുടര്‍ന്നു ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പെണ്‍കുട്ടി പൊലീസിന് കൈമാറി. പരാതിയില്‍ പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലെ ഓറ പട്ടണത്തിലാണ് സംഭവം. പിതാവ് പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി ദുരുപയോഗിച്ചിരുന്നു. പലവട്ടം മാതാവിനോടു പരാതി പറഞ്ഞപ്പോള്‍ കേള്‍ക്കാത്ത മട്ടു നടിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു സുഹൃത്തിന്റെ സഹായത്തോടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. മാതാവില്ലാതിരുന്ന ദിവസങ്ങളിലാണ് പെണ്‍കുട്ടിയെ പിതാവ് ബലാത്സംഗം ചെയ്തിരുന്നത്. മാതാവില്ലാതിരുന്ന ദിവസം പിതാവ് പീഡിപ്പിക്കുമെന്നു മുന്‍കൂട്ടി മനസിലാക്കിയ പെണ്‍കുട്ടി സുഹൃത്തിനെ വിളിച്ചുവരുത്തുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. പിതാവ് വീണ്ടും ബലാത്സംഗം ചെയ്തതായി മാതാവ് മടങ്ങിവന്നപ്പോള്‍ പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ ഇക്കുറിയും മാതാവ് ഗൗനിച്ചില്ല. തുടര്‍ന്ന് സുഹൃത്തിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
പിതാവ് ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് വിദ്യാര്‍ഥിനി പൊലീസില്‍ ഏല്‍പിച്ചു
13:26:00
0

Post a Comment
0 Comments