Type Here to Get Search Results !

Bottom Ad

ആടിന്റെ കാലൊടിച്ചു ചോദിക്കാന്‍ ചെന്ന ഉടമയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു

ഭീമനടി:(www.evisionnews.in) ആടിന്റെ ചെവി മുറിക്കുകയും കാല് തല്ലിയൊടിക്കുകയും ചെയ്ത അയല്‍ക്കാരന്റെ ക്രൂരത ചോദ്യം ചെയ്യാന്‍ പോയ യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു.

ഭീമനടി കുറുഞ്ചേരിയിലെ ജോസഫിന്റെ മകന്‍ രാജേഷിനെ(37)യാണ് അയല്‍വാസികളായ അച്ഛനും മകനും കെട്ടിയിട്ട് മര്‍ദ്ദിച്ചത്. രാജേഷിന്റെ ആടിന്റെ ചെവി ഏതാനും ദിവസം മുമ്പ് അയല്‍വാസികള്‍ മുറിച്ചിരുന്നുവത്രെ. കഴിഞ്ഞ ദിവസം ആടിന്റെ കാലും അച്ഛനും മകനും ചേര്‍ന്ന് തല്ലിയൊടിച്ചു ഇത് ചോദിക്കാന്‍ ചെന്ന രാജേഷിനെ ഇരുവരും വഴിയില്‍ തടഞ്ഞുവെച്ച ശേഷം കെട്ടിയിട്ട് മര്‍ദ്ദിക്കുയായിരുന്നു. രാജേഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad