Type Here to Get Search Results !

Bottom Ad

ഓട്ടോയില്‍ ബൈക്കിടിച്ച് അപകടം; ബൈക്ക് ഡ്രൈവര്‍ക്ക് തടവും പിഴയും ശിക്ഷ

കാഞ്ഞങ്ങാട്:(www.evisionnews.in) ഓട്ടോറിക്ഷയില്‍ മോട്ടോര്‍ സൈക്കിളിടിച്ച് ഓട്ടോയാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ബൈക്കോടിച്ച യുവാവിന് തടവും പിഴയും ശിക്ഷ. ഇതിന് പുറമെ പരിക്കേറ്റവര്‍ക്ക് എട്ടായിരം രൂപ നഷ്ടപരിഹാരവും നല്‍കണം.

മാണിക്കോത്തെ ടി.വി.കേളുവിന്റെ മകന്‍ കെ.സുനില്‍കുമാറിനെയാണ് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) കോടതി പിരിയും വരെ തടവിനും 1500 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഓട്ടോ യാത്രക്കാരായ കിഴക്കുംകരയിലെ അനൂപ്(25), ഉദുമ ബാര വെടിക്കുന്നിലെ ചന്ദ്രന്റെ ഭാര്യ കാര്‍ത്യായനി എന്നിവര്‍ക്ക് യഥാക്രമം 3000 രൂപയും 5000 രൂപയും നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 18ന് കാഞ്ഞങ്ങാട് കിഴക്കുംകര വെള്ളായിപ്പാലത്തിന് മുകളില്‍ വെച്ച് സുനില്‍കുമാര്‍ ഓടിച്ച മോട്ടോര്‍ സൈക്കിള്‍ അനൂപ് സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടമുണ്ടാക്കിയെന്നതാണ് കേസ്.

Post a Comment

0 Comments

Top Post Ad

Below Post Ad