Type Here to Get Search Results !

Bottom Ad

ബദിയടുക്ക റബ്ബര്‍ തോട്ടത്തിന് തീപിടിച്ചു


ബദിയടുക്ക: (www.evisionnews.in) റബ്ബര്‍ തോട്ടത്തിന് തീപിടിച്ചു. ലക്ഷങ്ങളുടെ നാശനഷ്ട്ടം. ഇന്നലെ വൈകിട്ട് 4 മണിക്കാണ് സംഭവം. ബദിയടുക്കക്ക് സമീപം കുംട്ടികാന സരളിയിലെ ശ്യാമഭട്ടിന്റെയും അയല്‍വാസിയായ സൗമ്യയുടേയും റബ്ബര്‍ തൊട്ടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ കാസര്‍കോട് അഗ്‌നിശമന വിഭാഗത്തെ വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാര്‍ തീ അണക്കാനുള്ള ശ്രമം നടത്തി. ഒരു മണിക്കൂറോളം വൈകിയാണ് അഗ്‌നിശമന വിഭാഗം സ്ഥലത്തെത്തിയത്. അപ്പോഴേക്കും തീപടര്‍ന്നു എകദേശം 2 ഏക്കറോളം സ്ഥലം പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. 

ബദിയടുക്ക, പുത്തിഗെ, എണ്‍മകജെ, കുമ്പഡാജെ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ അടിക്കടി തീപിടിത്തമുണ്ടാകുമ്പോള്‍ അഗ്‌നിശമന വിഭാഗത്തെ ഫോണ്‍ വിളിച്ച് വിവരം അറിയിച്ചാല്‍ കാസര്‍കോട് നിന്നോ അല്ലെങ്കില്‍ മറ്റ് സ്ഥലങളില്‍നിന്നോ അഗ്‌നിശമന വിഭാഗം കുതിച്ചെത്തുമ്പോഴേക്കും കത്തിച്ചാമ്പലായിരിക്കും. ബദിയടുക്ക പഞ്ചായത്തിലെ ബേള വില്ലേജ് ഓഫീസിന് സമീപമുള്ള ആയുര്‍വ്വേദ ആസ്പത്രിക്ക് സമീപം ഫയര്‍ ഫോഴ്‌സ് യൂണിറ്റ് സ്ഥാപിക്കണമെന്ന് ബദിയടുക്ക പഞ്ചായത്ത് ഭരണ സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ട പ്രകാരം രണ്ട് എഞ്ചിനും 20 ജീവനക്കാരെയും അനുവദിക്കുമെന്ന ഉത്തരവുണ്ടായെങ്കിലും നാളിതുവരെ പദ്ധതി കടലാസിലാണ്.

keywrods: badiadka-fire-rubber-estate

Post a Comment

0 Comments

Top Post Ad

Below Post Ad