കാസര്‍കോട്:(www.evisionnews.in)മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റി, അഡ്ക്ക ഫാമിലി, വെല്‍ഫെയര്‍ സെന്റര്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ കുബനൂര്‍ എസ് ആര്‍ എ യു പി സ്‌കൂളില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മംഗല്‍പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജയ ഷര്‍മിള അധ്യക്ഷത വഹിച്ചു. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയമോഹന്‍, മംഗല്‍പാടി സി എച്ച് സി യിലെ ഡോ. രാജേഷ്, എസ് ആര്‍ എ യു പി സ്‌കൂള്‍ മാനേജര്‍ മോക്ഷിത ഷെട്ടി, വാര്‍ഡ് ഹെല്‍ത്ത് കമ്മിറ്റി അംഗം സുബ്ബണ്ണ ഷെട്ടി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണ ഷെട്ടി സ്വാഗതവും ദാക്ഷായണി നന്ദിയും പറഞ്ഞു.

Post a Comment
0 Comments