Type Here to Get Search Results !

Bottom Ad

കാലാവധി കഴിഞ്ഞ പെപ്‌സി കുടിച്ച വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍


കോഴിക്കോട്: (www.evisionnews.in) കാലാവധി കഴിഞ്ഞ പെപ്‌സി കുടിച്ച അഞ്ചു വിദ്യാര്‍ത്ഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് തൊണ്ടയാട് സ്വദേശികളായ അഖില്‍ലാല്‍, ധന്യന്ത്, ആരോമല്‍, ശ്രുധിന്‍, അര്‍ജുന്‍ എന്നിവരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

അമ്പലപ്പടി കോപറേറ്റീവ് കോളജ് വിദ്യാര്‍ത്ഥികളായ ഇവര്‍ ക്ലാസ് കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് പെപ്‌സി വാങ്ങിയത്. മൂന്ന് മാസമാണ് പെപ്‌സിയുടെ ഉപയോഗ കാലാവധി. പാനീയം കുടിച്ച് അല്‍പസമയത്തിനകം തന്നെ കുട്ടികള്‍ക്ക് ഛര്‍ദിയും തലവേദനയും അനുഭവപ്പെട്ടു. തുടര്‍ന്ന് പെപ്‌സി കുപ്പി പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നുണ്ട്. സംഭവത്തില്‍ പോലീസിലും ഭക്ഷ്യ സുരക്ഷാ വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. 

keywords: expire-pepsi-calicut-hospital

Tags

Post a Comment

0 Comments

Top Post Ad

Below Post Ad