കാസര്‍കോട്:(www.evisonnews.in)നിയമസഭാ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായി അനുവദിച്ച അസി. എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വ്വര്‍, സര്‍വെയ്‌ലന്‍സ് ടീം, വീഡിയോ വ്യൂവിംഗ് ടീം, അക്കൗണ്ടിംഗ് ടീം എന്നിവര്‍ക്ക് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ഓഫീസുകള്‍ അനുവദിച്ചു. മഞ്ചേശ്വരം മണ്ഡലത്തില്‍ ബി. ഡി. ഒ ഓഫീസ് മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസിന് എതിര്‍വശം, ഉദുമയില്‍ പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത്, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മിനി സിവില്‍ സ്റ്റേഷന്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂരില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തോഫീസ് എന്നീ ഓഫീസുകളിലാണ് തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുക എന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.

Post a Comment
0 Comments