ഉപ്പള: റെഡിമെയ്ഡ് കട കുത്തിത്തുറന്ന് 80,000 രൂപയുടെ റെഡിമെയ്ഡ് വസ്ത്രങ്ങളും 4000 രൂപയും കവര്‍ന്നു. ഉപ്പള സിറ്റി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഹിറ്റ്‌ലര്‍ റെഡിമെയ്ഡ് കടയിലാണ് കവര്‍ച്ച നടന്നത്. മഞ്ചേശ്വരം പത്താംമൈലിനടുത്ത റാഫിയുടേതാണ് കട.
തിങ്കളാഴ്ച രാത്രി കട പൂട്ടി പോയതായിരുന്നു. ഇന്ന് രാവിലെയാണ് കവര്‍ച്ച നടന്നതറിയുന്നത്. ഷട്ടറിന്റെ പൂട്ട് പൊളിച്ച് ഗ്ലാസ് വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്. മഞ്ചേശ്വരം പൊലീസ് കട പരിശോധിച്ചു. ഉച്ചയോടെ വിരലടയാള വിദഗ്ധരെത്തും. തൊട്ടടുത്ത മറ്റൊരു കടയിലും കവര്‍ച്ചാശ്രമം നടത്തിയതിന്റെ അടയാളങ്ങളുണ്ട്. ഉപ്പള ഗേറ്റിന് സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്നിട്ടുണ്ട്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
keywords; uppala-shop-drill-robbery

Post a Comment
0 Comments