Type Here to Get Search Results !

Bottom Ad

പയ്യന്നൂരില്‍ സാജിദ് മൗവ്വല്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി


പയ്യന്നൂര്‍: (www.evisionnews.in) പയ്യന്നൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സാജിദ് മൗവ്വലിനെ കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി യോഗം അംഗീകരിച്ചു. 49 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ അംഗീകരിച്ച ആദ്യലിസ്റ്റിലാണ് സാജിദ് മൗവ്വലും ഉള്‍പെട്ടത്. യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കൂടിയാണ് സാജിദ് മൗവ്വല്‍. 

സി പി എം സിറ്റിംഗ് എം എല്‍ എ സി കൃഷ്ണന്റെ എതിരാളിയായാണ് സാജിദ് മൗവ്വല്‍ ഇവിടെ മത്സരിക്കുന്നത്. നിയമസഭയിലേക്കുള്ള കന്നിയംഗം കൂടിയാണ് സാജിദിന്റേത്. സി കൃഷ്ണന്‍ ഇവിടെ 35000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2011ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. അന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബ്രിജേഷായിരുന്നു യു ഡി എഫ് സ്ഥാനാര്‍ത്ഥി.

ഉദുമയില്‍ കെ സുധാകരന്റെ പേരും സ്‌ക്രീനിംഗ് കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് സീറ്റില്‍ ഡി സി സി സെക്രട്ടറി ഹരീഷ് പി നായരാണ് ലിസ്റ്റിലുള്ളത്. തൃക്കരിപ്പൂരില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, മത്സരിക്കുമെന്ന് ഏതാണ്ടുറപ്പായി.

keywords; payyanur-sajid-mavval-candidate-udf-election


Post a Comment

0 Comments

Top Post Ad

Below Post Ad