കാസര്‍കോട്:(www.evisionnews.in) ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ ചന്ദ്രഗിരിപ്പുഴയോരത്തെ ചെമ്മനാട് വെസ്റ്റ് ഗവ. യു പി സ്‌കൂള്‍ 117-ാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം മാര്‍ച്ച് 31 (വ്യാഴം)ന് വൈകുന്നേരം നാലുമണിക്ക് സ്‌കൂള്‍ അങ്കണത്തില്‍ ജില്ലാ കളക്ടര്‍ ഇ ദേവദാസ് നിര്‍വ്വഹിക്കും.
കഴിഞ്ഞ പത്തുവര്‍ഷക്കാലമായി സ്‌കൂളിലെ അധ്യാപകനായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന പി എ ജാന്‍സണിന് യാത്രായപ്പും നല്‍കും. പൂര്‍വ്വ വിദ്യാര്‍ത്ഥിയും പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായ സി എ അബ്ദുല്‍ റഹീം മംഗളപത്രവും ഉപഹാരവും സമര്‍പ്പിക്കും.
സ്വാഗതസംഘത്തിന്റെ സഹകരണത്തോടെ സ്‌കൂള്‍ കുട്ടികള്‍ തയ്യാറാക്കിയ ചെമ്മനാട് വെസ്റ്റാള്‍ജിയ പൂര്‍വ്വവിദ്യാര്‍ത്ഥി ഡോ. സി ആര്‍ അബ്ദുല്ല നഷീത്ത് പ്രകാശനം ചെയ്യും. പത്രസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ഭാരവാഹികളായ നാസര്‍ കുരിക്കള്‍, ശശി മാസ്റ്റര്‍, ഹാഫിസ് അബ്ദുല്ല, അബ്ബാസ് അലി കുന്നരിയത്ത്, ലത ടീച്ചര്‍, സജിത രാമകൃഷ്ണന്‍, നൗഷാദ് എന്നിവര്‍ സംബന്ധിച്ചു.
Post a Comment
0 Comments