Type Here to Get Search Results !

Bottom Ad

ബോധവൽക്ക രണം ആരംഭിക്കേണ്ടത് വീടുകളിൽ നിന്ന്

evisionnews

കാസര്‍കോട് നഗരങ്ങളിലും പരിസരത്തും വര്‍ദ്ധിച്ച് വരുന്ന കഞ്ചാവ് വില്‍പനക്കും ഉപയോഗത്തിനുമെതിരെ വ്യാപക പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഇ-വിഷന്‍ ഈ വിഷയത്തില്‍ ഇടപെടുന്നു.പ്രതിഷേധങ്ങളും പ്രതികരണങ്ങളും കേവലം സോഷ്യല്‍ മീഡിയയില്‍ മാത്രം നടക്കുന്ന ചര്‍ച്ചകളില്‍ ഒതുങ്ങാതെ ഫലപ്രദമായ നടപടിവേണമെന്നാണ് സമൂഹം ആഗ്രഹിക്കുന്നത്.ക്രിയാത്മകമായ ഇടപെടലുകളുമായി ഇ-വിഷന്‍ നടത്തുന്ന ചര്‍ച്ച തുടരുന്നു


റാഷിദ് മുഹിയുദ്ദീൻ (എസ് ഐ ഒ )
കാസര്‍കോട്:(www.evisionnews.in) വളർന്നു വരുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിനു തടയിടേണ്ടത് നാം ഓരോരുത്തരുടെയും ബാധ്യതയാണ്. ചെറുപ്പത്തെ സാംസ്കാരികമായി ഉന്നമനത്തിലെത്തിക്കുമ്പോഴേ ഇതു സാധിക്കുകയുള്ളൂ. ചില നിർദ്ദേശങ്ങളാണ് ഇതിനായി മുന്നോട്ടു വെക്കാനുള്ളത്.
രക്ഷിതാക്കൾ മക്കളെ കുറിച്ച് ജാഗ്രതയുള്ളവരായിരിക്കണം. നന്മയുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. നല്ല കൂട്ടുകെട്ടുകളാണോ മക്കളുടേത് എന്ന് ശ്രദ്ധിക്കുക. നല്ല കൂട്ടുകെട്ടുകളെ നിർദ്ദേശിച്ചു കൊടുക്കുക, അതിനുള്ള സാഹചര്യം ഉണ്ടാക്കുക. ധാർമ്മികമായ പാഠങ്ങളിൽ രക്ഷിതാക്കൾ തന്നെ മാതൃകയാവേണ്ടതുണ്ട്.
അടുത്തതായി ശ്രദ്ധിക്കേണ്ടത് വിദ്യാഭ്യാസമാണ്. അതിനെ കുറിച്ച് നല്ല കാഴ്ച്ചപ്പാടും ലക്ഷ്യബോധവും നൽകണം. മക്കൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചുറ്റുപാടിനെ കുറിച്ച് അന്വേഷിക്കുക. നന്മയുള്ള വിദ്യ അഭ്യസിക്കുമ്പോൾ സ്വാഭാവികമായും നന്മ വളരുക തന്നെ ചെയ്യും.
മക്കൾക്ക് പണം നൽകുന്നതിലെ ശ്രദ്ധ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. പണം നൽകുന്നതിനേക്കാൾ ആവശ്യങ്ങൾ മനസിലാക്കി നിറവേറ്റി കൊടുക്കുന്നതാണ് നല്ലത്. പണം ചിലവഴിക്കുന്നതിലെ സൂക്ഷ്മത മക്കളെ ബോധ്യപ്പെടുത്തുക.
നമ്മുടെ മക്കളിലാണ് നാളത്തെ പ്രതീക്ഷ. ലഹരി പദാർത്ഥങ്ങളെ നമ്മുക്ക് തൂത്തെറിയേണ്ടതുണ്ട്. ഉപയോഗിക്കുന്നവർ കുറയുമ്പോൾ തന്നെ അത് ഇല്ലാതായിക്കൊള്ളും. ലഹരി പദാർത്ഥങ്ങൾക്ക് പിന്നിലുള്ള കണ്ണികളെ നാം കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. നമ്മുക്കൊന്നായി മുന്നേറാം.




-

Post a Comment

0 Comments

Top Post Ad

Below Post Ad