Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂരിലെ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് തുരുത്തി മഠത്തില്‍ മണി റിമാന്റില്‍


ചെറുവത്തൂര്‍: (www.evisionnews.in) തൃക്കരിപ്പൂരിലെ റിട്ട. ഊര്‍ജ്ജവകുപ്പ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നു 32 പവന്‍ സ്വര്‍ണ്ണവും ഡയമണ്ട് ആഭരണങ്ങളും കവര്‍ച്ച ചെയ്ത കേസില്‍ അറസ്റ്റിലായ കുപ്രസിദ്ധകവര്‍ച്ചക്കാരന്‍ ചിറ്റാരിക്കാല്‍, തുരുത്തി മഠത്തില്‍ മണി(47)യെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി മണിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

കാഞ്ഞങ്ങാട് റെയില്‍വെസ്റ്റേഷന്‍ പരിസരത്തു വച്ചാണ് മണി അറസ്റ്റിലായത്. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ മണിക്കെതിരെ അമ്പതില്‍പരം കേസുകളുണ്ട്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നു 42 പവന്‍ കവര്‍ന്ന കേസിലും മണി പ്രതിയാണ്.

മണിയുടെ കൂട്ടാളി പാണത്തൂരിലെ ഷിജുവിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തൃക്കരിപ്പൂര്‍ മണക്കാട്, വരീക്കര ഭഗവതിക്ഷേത്രത്തിനു സമീപത്തെ ഊര്‍ജ്ജ വകുപ്പ് ഉദ്യോഗസ്ഥനായ ടി.പി.മുരളിയുടെ വീട്ടിലെ കവര്‍ച്ച നടത്തിയത് മണിയുടെ സംഘമാണെന്ന് തെളിഞ്ഞത്.

keywords: notorious-culprit-mani-robber-looter-arrested-remanded

Post a Comment

0 Comments

Top Post Ad

Below Post Ad