ദുബൈ:(www.evisionnews.in) ദുബൈ കെ.എം.സി.സി. ഉദുമ മണ്ഡലം കമ്മിറ്റിയുടെ സനാബില്‍ ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റ് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി മുതല്‍ ദുബൈ അബുഹൈല്‍ സ്‌കൌട്ട് മിഷന്‍ (ഡനാട്ട് യു.എ.ഇ. ) ഗ്രൗണ്ടില്‍ നടക്കും. ടൂര്‍ണമെന്റ് ലോഗോ പ്രകാശനം ദുബൈ നൈഫ് പോലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ ഉബൈദ് ഇബ്രാഹിം ബുമില്‍ഹ, ഹോട്ട് പാക്ക് ഗ്രൂപ്പ് എം.ഡി. അബ്ദുല്‍ ജബ്ബാറിന് കൈമാറി നിര്‍വഹിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഹംസ തൊട്ടി അദ്ധ്യക്ഷത വഹിച്ചു.
ദുബൈ കെ.എം.സി.സി. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സെക്രട്ടറി അഡ്വ: സാജിദ് അബൂബക്കര്‍, ജുനൈദ് ഷരീഫ്, അബ്ദുല്‍ ലത്തീഫ് കെഫ, ഖാദര്‍ ഉദുമ, ഹസ്സൈനാര്‍ ബീജന്തടുക്ക, മഹമൂദ് കുളങ്കര, ഖാദര്‍ ബെണ്ടിച്ചാല്‍, ടി.ആര്‍. ഹനീഫ്, അഷറഫ് ബോസ്സ്, മുഹമ്മദ് മാങ്ങാട്, കെ.പി. അബ്ബാസ് കളനാട്, താജുദ്ദീന്‍ കോട്ടിക്കുളം, റിയാസ് മുല്ലച്ചേരി, ഒ.എം. അബ്ദുള്ള, സമീര്‍ പരപ്പ, ഷബീര്‍ കീഴൂര്‍, ഹാഷിം വെസ്റ്റ്, ശിഹാബ് പരപ്പ പ്രസംഗിച്ചു. ടി.കെ. മുനീര്‍ ബെന്താട് സ്വാഗതവും റഫീഖ് മാങ്ങാട് നന്ദിയും പറഞ്ഞു.

Post a Comment
0 Comments