Type Here to Get Search Results !

Bottom Ad

സി. എം. ഉസ്താദ് കേസ് ഡയറി തിങ്കളാഴ്ച ചെര്‍ക്കളയില്‍


കാസര്‍കോട്:(www.evisionnews.in)പ്രമുഖ പണ്ഡിതനും സമസ്ത വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാസിമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ കൊലപാതകം നടന്നിട്ട് 6 വര്‍ഷം പൂര്‍ത്തിയായ സാഹര്യത്തില്‍ എസ്.കെ.എസ്. എസ്. എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഖാസി സി.എം. ഉസ്താദ് കേസ് ഡയറി മാര്‍ച്ച് 7ന് രാവിലെ 10 മണിക്ക് ചെര്‍ക്കള ഖൂവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ നടക്കും. സിബിഐ യുടെ റിപ്പോര്‍ട്ട് എറണാകുളം സിജെഎം കോടതി തള്ളിയ സാഹചര്യത്തിലാണ് ഈ പരിപാടി .അന്വേഷണം നല്ല രീതിയിലല്ല നടക്കുന്നതെന്നും സമര്‍ദ്ദങ്ങള്‍ക്ക് ചില ഉദ്യോഗസ്ഥര്‍ വഴങ്ങുകയാണെന്നും എസ്‌കെഎസ്എസ്എഫ് നേതാക്കള്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്ക്് വഴങ്ങി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിലൂടെ സിബിഐ എന്ന ഉന്നത ഏജന്‍സിയോടുള്ള നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുന്ന രീതിയിലായിരിക്കണം പുതിയ അന്വേഷണമെന്നും നേതാക്കള്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഖാസിയുടെ കൊലപാതകവും അന്വേഷണത്തിലെ ചിലരുടെ ഒത്തുകളിയും ചെര്‍ക്കളയില്‍ നടക്കുന്ന പരിപാടിയില്‍ വെളിപ്പെടുത്തുമെന്നും നേതാക്കള്‍ കൂട്ടി ചേര്‍ത്തു. പരിപാടിയില്‍ പി.കെ. പി. അബ്ദുല്‍ സലാം മൗലവി കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, ഖാസി ത്വാഖ അഹ്മ്മദ് മൗലവി, യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി, എം. എ. ഖാസി മുസ്ലിയാര്‍, മാണിയൂര്‍ അഹ്മ്മദ് മൗലവി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലകടവ്, സത്താര്‍ പന്തല്ലൂര്‍, ചെര്‍ക്കളം അബ്ദുല്ല, മെട്രോ മുഹമ്മദ് ഹാജി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി മറ്റു മത രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും സംബന്ധിക്കും. പത്ര സമ്മേളനത്തില്‍ ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബൂബക്കര്‍ സാലൂദ് നിസാമി, മൊയ്തു ചെര്‍ക്കള സംബന്ധിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad