Type Here to Get Search Results !

Bottom Ad

വീട്ടുജോലിക്ക് നിര്‍ത്തിയ രണ്ടാം ക്ലാസുകാരിയെ തലമൊട്ടയടിച്ച കേസ്: വീട്ടുടമ അറസ്റ്റില്‍

evisionnews

കുമ്പള (www.evsionnews.in): വീട്ടുജോലിക്ക് നിര്‍ത്തിയ രണ്ടാം ക്ലാസുകാരിയെ തല മൊട്ടയടിച്ച് ഉപദ്രവിച്ച കേസില്‍ വീട്ടുടമ അറസ്റ്റിലായി. ആരിക്കാടി കോട്ട റോഡിലെ എം.എസ്.എം മുഹമ്മദി (48)നെയാണ് കുമ്പള അഡീഷണല്‍ എസ്.ഐ ഷെയ്ഖ് അബ്ദുല്‍ റസാഖ് അറസ്റ്റ് ചെയ്തത്. 

പെരിയക്ക് സമീപത്തെ ഏഴുവയസുകാരിയായ പെണ്‍കുട്ടിയെ വീട്ടുജോലി ചെയ്യിക്കുകയും തലമൊട്ടയടിക്കുകയും ചെയ്ത ഉപദ്രവിച്ച കേസിലാണ് അറസ്റ്റ്. കുട്ടിയുടെ അമ്മയും അതേ വീട്ടിലായിരുന്നു താമസം. അമ്മ രണ്ട് ദിവസത്തേക്ക് ഒരു ബന്ധുവീട്ടിലേക്ക് പോയ സമയത്തായിരുന്നു സംഭവം. ഉപദ്രവം സഹിക്കാതായപ്പോള്‍ കുട്ടി ഒളിച്ചോടുകയായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാരാണ് വിവരം പോലീസുകാരെ അറിയിച്ചത്. കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കൂട്ടിക്കൊണ്ടുപോയി ചോദ്യംചെയ്തപ്പോഴാണ് വീട്ടു വേലക്ക് നിര്‍ത്തിയ കാര്യം വെളിപ്പെടുത്തിയത്. കുട്ടിയെ യാതൊരു തരത്തിലും പീഡിപ്പിച്ചിട്ടില്ലെന്നും തലയില്‍ പേനുള്ളതിനാല്‍ ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി മൊട്ടയടിക്കുകയായിരുന്നുവെന്ന് വീട്ടുടമ പോലീസില്‍ പറഞ്ഞു.


Keywords: Kasaragod-news-motta-case-arrest

Post a Comment

0 Comments

Top Post Ad

Below Post Ad