തിരുവനന്തപുരം: (www.evisionnews.in) തര്‍ക്കസ്ഥലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം എ കെ ജി സെന്ററില്‍ തുടങ്ങി. ഐ എന്‍ എല്‍, ജെ ഡി എസ് തുടങ്ങിയ ചെറുകക്ഷികള്‍ക്ക് നല്‍കേണ്ട സീറ്റുകളെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയാകും. കോഴിക്കോട് സൗത്തിന് പുറമെ കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ ജയസാധ്യതയുള്ള സീറ്റുകളിലൊന്നു വീതവും തങ്ങള്‍ക്ക് അനുവദിക്കണമെന്നാണ് ഐ എന്‍ എല്‍ ആവശ്യം. കാസര്‍കോട് നിയോജക മണ്ഡലം ഇക്കൂറി വേണ്ടന്ന് സി പി എമ്മിനെ ഐ എന്‍ എല്‍ അറിയിച്ചിട്ടുണ്ട്.
തൃപ്പൂണിത്തുറ, ആറന്മുള,കായകുളം തുടങ്ങി ഇതുവരെ തീരുമാനമാകാത്ത പല മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. അതേസമയം സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയുടെ അന്തിമരൂപം ഇന്ന് ഉണ്ടായേക്കില്ല.
തൃപ്പൂണിത്തുറയിലേക്ക് ജില്ല സെക്രട്ടറി പി രാജീവിനെ മത്സരിപ്പിക്കാനുള്ള ജില്ലാ സെക്രട്ടറിയേറ്റിന്റെ ശുപാര്‍ശ സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയിരിന്നു. ഇതിന് ശേഷം ജില്ലാ സെക്രട്ടറിയേറ്റ് മറ്റാരുടേയും പേര് നിര്‍ദ്ദേശിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വമാകും ഇവിടേക്കുള്ള സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക.
ആലപ്പുഴയിലെ കായംകുളം,ചെങ്ങന്നൂര്‍ എന്നീ സ്ഥലങ്ങളിലേക്ക് ജില്ലാ സെക്രട്ടറിയേറ്റ് നല്‍കിയ പട്ടികയില്‍ മാറ്റമുണ്ടായേക്കും. വടക്കാഞ്ചേരിയില്‍ കെ പി എ സി ലളിതക്കെതിരെയും ആറന്മുളയില് വീണാ ജോര്‍ജിനെതിരെയും ഉയര്‍ന്ന പ്രതിഷേധങ്ങളും യോഗത്തില്‍ ചര്‍ച്ചക്ക് വരും.
keywrods: cpim-Secretariat-inl-kasaragod

Post a Comment
0 Comments