Type Here to Get Search Results !

Bottom Ad

സ്വകാര്യവ്യക്തികളുടെ സ്ഥലം അനുമതിയില്ലാതെ പ്രചരണത്തിന് ഉപയോഗിക്കരുത്- കളക്ടര്‍

കാസര്‍കോട്:(www.evisionnews.in) സ്വകാര്യ വ്യക്തിയുടെ സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ ഉടമയുടെ അനുവാദം കൂടാതെ  പ്രചരണത്തിന് വേണ്ടി  രാഷ്ട്രീയകക്ഷികളോ സ്ഥാനാര്‍ത്ഥികളോ അവരുടെ അനുയായികളോ ഉപയോഗിക്കാന്‍ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ അറിയിച്ചു.
 സര്‍ക്കാര്‍ ഓഫീസുകളിലും അവയുടെ  പരിസരത്തും ചുമരെഴുതാനോ പോസ്റ്റര്‍ ഒട്ടിക്കാനോ, ബാനര്‍, കട്ടൗട്ട് തുടങ്ങിയവ  സ്ഥാപിക്കാനോ പാടില്ല. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍   പ്രചരണ സാമഗ്രികള്‍ അനുവദനീയമല്ല. തെരെഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് വരുന്ന ചെലവ് സ്ഥാനാര്‍ത്ഥിയുടെ  തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.
 രാഷ്ട്രീയകക്ഷികളോ സ്ഥാനാര്‍ത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ തെരഞ്ഞെടുപ്പ് പ്രചരണത്തിനുവേണ്ടി ഉപയോഗിച്ച് വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന്  ജില്ലാ കളക്ടര്‍ അറിയിച്ചു. ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടും  അവ നീക്കം ചെയ്തിട്ടില്ലെങ്കില്‍, തുടര്‍നടപടികള്‍ സ്വീകരിക്കുകയും അതിന് വരുന്ന ചെലവ് സ്ഥാനാര്‍ത്ഥിയുടെ തെരെഞ്ഞെടുപ്പ് ചെലവില്‍ ചേര്‍ക്കുകയും ചെയ്യും.


keyword-collector-kasaragod-chumareth

Post a Comment

0 Comments

Top Post Ad

Below Post Ad